ദിവസങ്ങളോളമുള്ള തെരച്ചിൽ, കുനോ ദേശീയോദ്യാനത്തിൽ നിന്നും രക്ഷപ്പെട്ട ആൺ ചീറ്റയെ കണ്ടെത്തി

നോ പാൽപൂർ ദേശീയോദ്യാനത്തിൽ നിന്നും കാണാതായ ചീറ്റയെ തിരിച്ചെത്തിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:19 am IST
Edited by :migrator

ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ പാൽപൂർ ദേശീയോദ്യാനത്തിൽ നിന്നും കാണാതായ 'ഒബാൻ' എന്ന ആൺ ചീറ്റയെ കണ്ടെത്തി. ഏപ്രിൽ രണ്ടിനാണ് ചീറ്റ ദേശീയോദ്യാനത്തിൽ നിന്നും രക്ഷപ്പെട്ടത്. കുനോ പാൽപൂർ ദേശീയോദ്യാനത്തിൽ നിന്നും ഏതാണ് 20 കിലോമീറ്റർ അകലെ ശിവപൂർ വനമേഖലയിൽ അലഞ്ഞുതിരിഞ്ഞ ചീറ്റയെ പിടിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു.

ദിവസങ്ങൾക്ക് മുൻപ് ശിവപൂരിലെ ജനവാസ മേഖലയിൽ ചീറ്റയുടെ സാന്നിധ്യം അനുഭവപ്പെട്ടിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെ പ്രത്യേക സംഘം ചീറ്റയെ പിടികൂടി ദേശീയോദ്യാനത്തിൽ മടക്കിയെത്തിച്ചതായി ഡിഎഫ്ഒ പ്രകാശ് കുമാർ വർമ്മ അറിയിച്ചു. ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്നും 'ഒബാൻ' അടക്കം എട്ട് ചീറ്റകളെയാണ് കഴിഞ്ഞ സെപ്‌റ്റംബറിൽ കുനോ ദേശീയ ഉദ്യാനത്തിൽ എത്തിച്ചത്. സംഘത്തിൽ അഞ്ച് പെൺ ചീറ്റകളും മൂന്ന് ആൺ ചീറ്റകളുമാണുള്ളത്.

ഒരു കാലത്ത് ഏഷ്യാറ്റിക് ചീറ്റകളുടെ വിഹാരകേന്ദ്രമായിരുന്ന ഇന്ത്യയില്‍ 1952 ലാണ് ചീറ്റകള്‍ക്ക് വംശനാശം സംഭവിക്കുന്നത്. 'പ്രോജക്റ്റ് ചീറ്റ'യുടെ ഭാഗമായാണ് നമീബിയയിൽ നിന്നും ചീറ്റകളെ എത്തിച്ചത്. സംരക്ഷിത മേഖലയായ ഇവിടം 2018 ലാണ് ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now