തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ഉപതെരഞ്ഞെടുപ്പുള്ളയിടത്തും എക്സിറ്റ് പോളുകൾ നടത്തുന്നതും പ്രസിദ്ധീകരിക്കുന്നതും നിരോധിച്ച് ഉത്തരവിറക്കി

പോളിങ്/ ഫയൽ ചിത്രം
Last Updated :20 January 2024, 8:42 am IST

News Now

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും ഉപതെരഞ്ഞെടുപ്പുകൾ നടക്കുന്നയിടങ്ങളിലും എക്സിറ്റ് പോളുകൾ നിരോധിച്ച് തെരഞ്ഞെടുപ്പു കമ്മിഷൻ. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ഉപതെരഞ്ഞെടുപ്പുള്ളയിടത്തും എക്സിറ്റ് പോളുകൾ നടത്തുന്നതും പ്രസിദ്ധീകരിക്കുന്നതും നിരോധിച്ച് കമ്മിഷൻ ഉത്തരവിറക്കി. 

ബംഗാളിലും അസമിലും ആദ്യഘട്ട തെരഞ്ഞെടുപ്പു നടക്കുന്ന മാർച്ച് 27 രാവിലെ 7 മണി മുതൽ അവസാനഘട്ട തെരഞ്ഞെടുപ്പു നടക്കുന്ന ഏപ്രിൽ 29ന് 7.30 വരെ തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലൊന്നും എക്സിറ്റ്പോളുകൾ നടത്തുകയോ ഫലം ഒരു മാധ്യമങ്ങൾ വഴിയും പ്രസിദ്ധീകരിക്കുകയോ പാടില്ല. ഒരു ഘട്ടങ്ങളിലും വോട്ടെടുപ്പ് അവസാനിക്കുന്നതുവരെയുള്ള 48 മണിക്കൂറിനുള്ളിൽ അഭിപ്രായ സർവേകളോ മറ്റു സർവേകളോ ഏതെങ്കിലും ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കാനും പാടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates