
വളച്ചാക്കില്‍ 150 കിലോ അമോണിയം നൈട്രേറ്റ്; വന്‍തോതില്‍ സ്ഫോടക വസ്തുക്കളുമായി കാര്‍ പിടിയില്‍, രണ്ടുപേര്‍ കസ്റ്റഡിയില്‍
200 എക്സ്പ്ലോസീവ് ബാറ്ററികളും 1100 മീറ്റര്‍ ഫ്യൂസ് വയറുകളും പിടിച്ചെടുത്തിട്ടുണ്ട്

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ വന്‍ തോതില്‍ സ്ഫോടക വസ്തുക്കള്‍ കാര്‍ നിറച്ച കാര്‍ പിടികൂടി. രാജസ്ഥാനിലെ ടോങ്കില്‍ നിന്നാണ് കാര്‍ പിടികൂടിയത്. കാറില്‍ 150 കിലോഗ്രാം അമോണിയം നൈട്രേറ്റ് നിറച്ച നിലയിലായിരുന്നു. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കാറിന്റെ പിന്നിലെ ഡിക്കിയില്‍ നിന്നാണ് അമോണിയം നൈട്രേറ്റ് പിടിച്ചെടുത്തത്. യൂറിയ ചാക്കുകളില്‍ നിറച്ച നിലയിലായിരുന്നു അമോണിയം നൈട്രേറ്റ്. 200 എക്സ്പ്ലോസീവ് ബാറ്ററികളും 1100 മീറ്റര്‍ ഫ്യൂസ് വയറുകളും പിടിച്ചെടുത്തിട്ടുണ്ട്.
പുതുവത്സര തലേന്ന് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ പിടികൂടുന്നത്. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ അന്വേഷണം നടത്തി വരുന്നതായി ടോങ്ക് പൊലീസ് കമ്മീഷണര്‍ പറഞ്ഞു. സ്ഫോടക വസ്തുക്കള്‍ പിടികൂടിയ സാഹചര്യത്തില്‍ പുതുവത്സരാഘോഷങ്ങളില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
A car loaded with a large quantity of explosives was seized in Rajasthan.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




