മഞ്ജുനാഥ് ഗൗഡയുടെ ശിവമോഗയിലേയും തീര്‍ത്ഥഹള്ളിയിലേയും വീടുകളില്‍ ഒരേ സമയമാണ് പരിശോധന

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:26 am IST

News Now


ശിവമോഗ: മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പു നടത്തിയ കേസില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവും ശിവമോഗ ഡിസ്ട്രിക്ട് കോപ്പറേറ്റീവ് സെൻട്രൽ ബാങ്ക് പ്രസിഡന്റുമായ മഞ്ജുനാഥ് ഗൗഡയുടെ വീട്ടില്‍ ഇഡി റെയ്ഡ്. ഗൗഡയുടെ വസതിക്ക് പുറമെ ഫാം ഹൗസുകളിലും ഇഡി പരിശോധന നടത്തുന്നുണ്ട്. 

മഞ്ജുനാഥ് ഗൗഡയുടെ ശിവമോഗയിലേയും തീര്‍ത്ഥഹള്ളിയിലേയും വീടുകളില്‍ ഒരേ സമയമാണ് പരിശോധന. പരിശോധനയ്ക്ക് പൊലീസ് സംരക്ഷണവും ഒരുക്കിയിട്ടുണ്ട്. 2014 ലാണ് മുക്കുപണ്ടം പണയം വെച്ച കേസ് പുറത്തു വരുന്നത്. 2012-14 കാലത്താണ് കേസിനാസ്പദമായ തട്ടിപ്പ് നടക്കുന്നത്. 

കേസില്‍ ബാങ്ക് പ്രസിഡന്റായിരുന്ന മഞ്ജുനാഥ് ഗൗഡ, വൈസ് പ്രസിഡന്റ്, ബ്രാഞ്ച് മാനേജര്‍, ജനറല്‍ മാനേജര്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. 32 അക്കൗണ്ടുകള്‍, അക്കൗണ്ട് ഉടമകളുടെ വിശദാംശങ്ങള്‍, കെവൈസി നടപടിക്രമങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ ഡിസിസി ബാങ്ക് മാനേജ്മെന്റിനോട് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates