മാനസിക - ശാരീരിക വെല്ലുവിളി നേരിടുന്ന എട്ടുവയസുകാരിയെ  ലൈംഗികമായ പീഡിപ്പിച്ച പിതാവിനെതിരെ കേസ്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:33 am IST

News Now

പൂനെ:  മാനസിക - ശാരീരിക വെല്ലുവിളി നേരിടുന്ന എട്ടുവയസുകാരിയെ  ലൈംഗികമായ പീഡിപ്പിച്ച പിതാവിനെതിരെ കേസ്. അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 

കേസിനെ കുറിച്ച് പൊലിസ് പറയന്നത് ഇങ്ങനെ: 2004ലായിരുന്നു ഇരുവരുടെയും വിവാഹം. 2012 ലാണ് മകള്‍ ജനിക്കുന്നത്. മകള്‍ ജനിച്ച് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. കേസില്‍ വാദത്തിനിടെ മകളെ മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളില്‍ പിതാവിനൊപ്പം അയക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. കുട്ടിയുടെ അമ്മ സ്വര്‍ണപ്പണിക്ക് പോയി ആണ് ഉപജീവനം നടത്തുന്നത്. ഭര്‍ത്താവ് ഒരു സ്വകാര്യ കമ്പനി ജോലിക്കാരനുമാണ്. 

തന്റെ സാമ്പത്തിക സ്ഥിതി മോശമായതിനെ തുടര്‍ന്ന് അമ്മ കുട്ടിയെ അച്ഛനൊപ്പം തന്നെ അയക്കുകയായിരുന്നു. എല്ലാദിവസവും ഇവര്‍ മകളെ കാണാനെത്തുകയും ചെയ്തു. 2019 ല്‍ കോടതി ഇവര്‍ക്ക് വിവാഹമോചനം അനുവദിച്ചു. ഇതിനു ശേഷം ഭര്‍ത്താവിന്റെ സ്വഭാവം പൂര്‍ണ്ണമായും മാറിയെന്നാണ് ഇവര്‍ പറയുന്നത്. ഈ കാലയളവില്‍ കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം കണ്ടു തുടങ്ങിയതോടെയാണ് ഡോക്ടറെ സമീപിച്ചത്.

ഡോക്ടര്‍ നടത്തിയ കൗണ്‍സിലിംഗില്‍ കുട്ടി പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാതാവ് പരാതിയുമായി കോടതിയിലെത്തിയത്. 'കേസില്‍ അന്വേഷണം നടക്കുന്നുണ്ട്. ഇരയായ കുട്ടി സംഭവത്തിന് ശേഷം ആകെ ഭയന്ന അവസ്ഥയിലാണ്. കുട്ടിക്ക് തുടര്‍ച്ചയായ കൗണ്‍സിലിംഗ് നടത്തിവരുന്നുണ്ട്' എന്നാണ് അസിസ്റ്റന്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ആരതി ഖേത്മാലിസ് അറിയിച്ചത്.
ബലാത്സംഗത്തിന് പുറമെ പോക്‌സോ വകുപ്പ് പ്രകാരവും പിതാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates