ആൾദൈവത്തിന്റെ നിർദ്ദേശം; യുവതിയെ കോഴി രക്തം കുടിപ്പിച്ച് ഭർതൃ പിതാവ് പീഡിപ്പിച്ചു; ഞെട്ടിക്കുന്ന ക്രൂരത

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:49 am IST

News Now

മുംബൈ: ആൾദൈവത്തിൻറെ നിർദ്ദേശപ്രകാരം യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഭർത്താവും ഭർതൃ പിതാവും അറസ്റ്റിൽ. ദുർമന്ത്രവാദത്തിന്റെ ഭാ​ഗമായി പീഡനത്തിന് ശേഷം കോഴിയുടെ രക്തം കുടിപ്പിക്കാൻ ശ്രമിച്ചതായി 33കാരിയായ യുവതി നൽകിയ പരാതിയിൽ പറയുന്നു. 

ഭർത്താവിന്റെയും വീട്ടുകാരുടേയും ശാരീരിക മാനസിക അതിക്രമങ്ങൾക്കെതിരെ യുവതി പൊലീസിൽ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. മഹാരാഷ്ട്രയിലെ പുനെയിലാണ് ഞെട്ടിക്കുന്ന ക്രൂരത

യുവാവിന് കുട്ടികൾ ഉണ്ടാവില്ലെന്ന വിവരം മറച്ചുവച്ചായിരുന്നു യുവതിയുമായുള്ള വിവാഹം നടന്നത്. 2018 ഡിസംബർ 30 നാണ് ഇരുവരും വിവാഹിതരായത്. കുട്ടികളുണ്ടാവാൻ വേണ്ടി ഭർതൃ പിതാവ് ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. ഭർത്താവിന് കുട്ടികളുണ്ടാവില്ലെന്ന വിവരം യുവതിയുടെ വീട്ടിൽ യുവതി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പീഡനം.

യുവതിയുടെ പരാതിയിലെ എല്ലാവശങ്ങളും അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. പീഡനത്തിനും ഗാർഹിക പീഡനത്തിനും  മന്ത്രവാദവും ആഭിചാരവും മനുഷ്യ ബലിയും തടയാനുള്ള വകുപ്പും അനുസരിച്ചാണ് പൊലീസ് കേസെടുത്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates