
പതുങ്ങി പിന്നാലെ ചെന്ന് കടുവ, കരടിയുടെ 'സിനിമാ സ്റ്റൈല്‍' തിരിയല്‍; വിരണ്ടോട്ടം - വീഡിയോ
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്
കടുവയെ കണ്ടാല്‍ തന്നെ ഭയപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. ഇന്ത്യയില്‍ ഗിര്‍വനത്തില്‍ മാത്രമാണ് സിംഹം ഉള്ളത്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ കടുവയാണ് കാട്ടിലെ രാജാവ് എന്ന് പറയുന്നതില്‍ തെറ്റില്ല. ഇപ്പോള്‍ കടുവയെ തുരത്തിയോടിക്കുന്ന കരടിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. കരടിയെ കണ്ട് പിടികൂടാന്‍ കടുവ പതുങ്ങി പിന്നാലെ ചെല്ലുന്നതാണ് വീഡിയോയുടെ തുടക്കം. കരടി തിരിഞ്ഞുനില്‍ക്കുകയാണ്. കടുവ വരുന്നത് കരടി കാണുന്നില്ല എന്ന് ഒറ്റനോട്ടത്തില്‍ തോന്നാം. ഇപ്പോള്‍ പിടികൂടും എന്ന നിമിഷത്തില്‍ സിനിമാ സ്റ്റൈലില്‍ തിരിഞ്ഞ് കടുവയുടെ നേര്‍ക്ക് കരടി ചീറിയടുക്കുന്നതാണ് വീഡിയോയിലെ ശ്രദ്ധേയമായ ഭാഗം.
കരടിയുടെ വിരട്ടല്‍ കണ്ട് ഭയന്ന കടുവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയാണ്. പിന്നാലെ കരടിയും പായുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
Bear takes the prank seriously.
â Susanta Nanda IFS (@susantananda3) August 19, 2021
Via Channa Prakash pic.twitter.com/oA4U0a7RGk
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

