കസ്റ്റഡിയിലെടുത്ത പ്രതി ആര്യന്‍ വോറയെയെ ജാമ്യത്തില്‍ വിട്ടയച്ചതായി പൊലീസ് പറഞ്ഞു.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:17 am IST

News Now

ന്യൂഡല്‍ഹി:  അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ സീറ്റില്‍ മൂത്രമൊഴിച്ച വിദ്യാര്‍ഥി, ഈ മാസം നടക്കാനിരിക്കുന്ന സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നെന്ന് പൊലീസ്. കസ്റ്റഡിയിലെടുത്ത പ്രതി ആര്യന്‍ വോറയെയെ ജാമ്യത്തില്‍ വിട്ടയച്ചതായി പൊലീസ് പറഞ്ഞു.

ഇയാള്‍ക്കെതിരെ ഐപിസി പ്രകാരവും സിവില്‍ ഏവിയേഷന്‍ ആക്ട് പ്രകാരവുമാണ് കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായും, ആര്യന്‍ വോറ യുഎസില്‍ പഠിക്കുകയാണെന്നും പൊലീസ് പറഞ്ഞു

യുഎസിലെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയാണ് ന്യൂയോര്‍ക്കില്‍നിന്ന് എഎ292 വിമാനത്തില്‍ ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ മൂത്രമൊഴിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാള്‍ ഉറക്കത്തിനിടെ മൂത്രമൊഴിക്കുകായിരുന്നു. മൂത്രം സഹയാത്രികന്റെ മേല്‍ പതിച്ചിരുന്നു. തുടര്‍ന്ന് സഹയാത്രികനോട് വിദ്യാര്‍ഥി മാപ്പുപറഞ്ഞു. ഇതോടെ സഹയാത്രികന്‍ പരാതിനല്‍കുന്നതില്‍നിന്ന് പിന്മാറി. എന്നാല്‍, വിമാനക്കമ്പനി പരാതിനല്‍കുകയായിരുന്നു.ശനിയാഴ്ച രാത്രി വിമാനം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ ഉടന്‍ വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates