പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതിനു പിറ്റേന്നാണ് കിഷോര്‍ ബിജെപിയില്‍ എത്തിയത്

കിഷോര്‍ ഉപാധ്യായ ബിജെപി നേതാക്കള്‍ക്കൊപ്പം/എഎന്‍ഐ
Last Updated :20 January 2024, 8:57 am IST

News Now

ഡെറാഡൂണ്‍: തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പായി ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിനു തിരിച്ചടി. മുന്‍ പിസിസി അധ്യക്ഷന്‍ കിഷോര്‍ ഉപാധ്യായ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതിനു പിറ്റേന്നാണ് കിഷോര്‍ ബിജെപിയില്‍ എത്തിയത്. 

കോണ്‍ഗ്രസിന്റെ മൂന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടികയിലും കിഷോര്‍ ഉപാധ്യായ ഇടം പിടിച്ചിരുന്നില്ല. ബിജെപിയുമായും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി കിഷോര്‍ ഉപാധ്യായ ആശയവിനിമയം നടത്തുന്നതായി ഉത്തരാഖണ്ഡ് പിസിസി ചുമതലയുള്ള ദേവേന്ദര്‍ യാദവ് ആരോപിച്ചിരുന്നു. നടപടി പിന്‍വലിക്കണമെന്ന് കിഷോര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും വഴങ്ങാന്‍ നേതൃത്വം തയാറായിരുന്നില്ല. 

ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനും  ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് പ്രദേശ് തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗവുമായ  ഉപാധ്യായയുടെ ചുവടുമാറ്റം കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ്. ഫെബ്രുവരി 14 നാണ്  ഉത്തരാഖണ്ഡിലെ തിരഞ്ഞെടുപ്പ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates