നിര്‍ത്തിയിട്ട വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു, സ്കൂട്ടര്‍ യാത്രക്കാരനെ എസ് യുവി വലിച്ചിഴച്ചു; യുവാവിന്റെ പരാക്രമം- വീഡിയോ
നിര്‍ത്തിയിട്ട വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച ശേഷം എസ് യുവി സ്കൂട്ടര്‍ യാത്രക്കാരനെ നൂറ് മീറ്റര്‍ വലിച്ചിഴച്ചു
ന്യൂഡല്‍ഹി: നിര്‍ത്തിയിട്ട വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച ശേഷം എസ് യുവി സ്കൂട്ടര്‍ യാത്രക്കാരനെ നൂറ് മീറ്റര്‍ വലിച്ചിഴച്ചു. എസ് യുവി വിഭാഗത്തില്‍പ്പെട്ട ടൊയോട്ട ഫോര്‍ച്യൂണര്‍ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഡ്രൈവര്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ഡല്‍ഹി കരോള്‍ ബാഗിലാണ് സംഭവം. നിര്‍ത്തിയിട്ട വാഹനങ്ങളെ എസ് യുവി ഇടിച്ചുതെറിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തുടര്‍ന്ന് സ്കൂട്ടര്‍ യാത്രക്കാരനെ നൂറ് മീറ്റര്‍ വലിച്ചിഴക്കുകയായിരുന്നു. വഴിയാത്രക്കാരി ഇതുകണ്ട് അമ്പരന്ന് നില്ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
Two allegedly 'Drunk Youth in a Fortuner' hit around 500cars and dragged one scooter up to 100mtrs, grievously injuring the rider in Delhi's Karol Bagh.#Delhi @dtptraffic @DelhiPolice pic.twitter.com/a5Us1kJzrw
â Payal Mohindra (@payal_mohindra) September 20, 2022
കാര്‍ ഓടിച്ച യുവാവ് മദ്യലഹരിയിലായിരുന്നു എന്നാണ് സംശയം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

