
സ്കൂളിൽ നൽകിയ ഭക്ഷണത്തിൽ പാമ്പ്, ബംഗാളില്‍ 30 വിദ്യാർഥികൾ ആശുപത്രിയിൽ
പരിശോധനയിൽ ഭക്ഷണം സൂക്ഷിച്ചിരുന്ന പാത്രങ്ങളിലൊന്നിൽ പാമ്പിനെ കണ്ടെത്തി.

കൊൽക്കത്ത: സ്കൂളിൽ നൽകിയ ഉച്ചഭക്ഷണത്തിൽ പാമ്പിനെ കണ്ടെത്തി. പശ്ചിമ ബംഗാളിലെ മയൂരേശ്വറിലുള്ള പ്രൈമറി സ്കൂളിലാണ് സംഭവം. ഭക്ഷണം കഴിച്ച മുപ്പതോളം കുട്ടികളെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച ഉച്ചയ്ക്ക് സ്‌കൂളിൽ നൽകിയ ഭക്ഷണം കഴിച്ച കുട്ടികൾ ഛർദ്ദിച്ച് അവശനിലയിലാകുകയായിരുന്നു. പരിശോധനയിൽ ഭക്ഷണം സൂക്ഷിച്ചിരുന്ന പാത്രങ്ങളിലൊന്നിൽ പാമ്പിനെ കണ്ടെത്തി. ഉടൻ തന്നെ കുട്ടികളെ സമീപത്തുള്ള രാംപൂർഘട്ട് മെഡിക്കൽ കോളജിലെത്തിച്ചു.
സ്‌കൂളിൽ നിന്നും ഭക്ഷണം കഴിച്ച കുട്ടികളുടെ ആരോഗ്യ സ്ഥിതി മോശമായതായി പരാതി ലഭിച്ചതായി മയൂരേശ്വർ ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസർ ദീപാഞ്ജൻ ജാന അറിയിച്ചു. ജില്ലയിലെ പ്രൈമറി സ്‌കൂൾ ഇൻസ്‌പെക്ടറെ വിവരമറിയിച്ചെന്നും ഉടൻ തന്നെ സ്‌കൂൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നറിയിച്ചതായും ജാന പറഞ്ഞു.
എന്നാൽ നിലവിൽ ഒരു കുട്ടി മാത്രമാണ് ചികിത്സയിലുള്ള ബാക്കിയെല്ലാവരും ആശുപത്രി വിട്ടു. ചികിത്സയിലുള്ള കുട്ടി അപകടനില തരണം ചെയ്തതായാണ് വിവരം. ഭക്ഷണത്തിൽ പാമ്പിനെ കണ്ടെത്തിയതിന് പിന്നാലെ സ്‌കൂൾ ഹെഡ്മാസ്റ്ററെ നാട്ടുകാർ തടഞ്ഞു വെക്കുകയും അദ്ദേഹത്തിന്റെ ബൈക്ക് തകർക്കുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്

Related News


തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്
ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
