
News Now
നഴ്സിങിന് അഡ്മിഷൻ കിട്ടിയില്ലേ?, സ്പെഷ്യൽ അലോട്ട്മെന്റ് ഒക്ടോബർ 17ന്

രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി

'ആരുടെയും അംഗീകാരത്തിനു വേണ്ടിയല്ല ഞാൻ പാടുന്നത്'; 'കിങ് മൂവ്സ്' പുതിയ ഗാനവുമായി സ്റ്റിക്ക്

'ഇന്ദിര'യെ വെട്ടി; ക്ഷേമ പെന്ഷന് പദ്ധതികള് 'പ്രധാനമന്ത്രി'യുടെ പേരില്

ലക്നൗ: ഉത്തര്പ്രദേശില് അഞ്ചുരൂപയെ ചൊല്ലിയുള്ള തര്ക്കത്തെ തുടര്ന്ന് പഴക്കച്ചവടക്കാരനെ രണ്ടുപേര് ചേര്ന്ന് ക്രൂരമായി മര്ദ്ദിച്ചു. ആപ്പിളിന്റെ വിലയെ ചൊല്ലിയുള്ള തര്ക്കമാണ് മര്ദ്ദനത്തില് കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
നോയിഡ ഫെയ്സ് വണിലാണ് സംഭവം. പഴക്കച്ചവടം നടത്തുന്ന അജയ് ആണ് മര്ദ്ദനത്തിന് ഇരയായത്. അമിതും കൂട്ടുകാരനും ചേര്ന്നാണ് അജയിനെ മര്ദ്ദിച്ചത്.
കടയില് വന്ന അമിത് ആപ്പിളിന് വില ചോദിച്ചു. കിലോഗ്രാമിന് 90 രൂപ എന്ന് അജയ് പറഞ്ഞു. 85 രൂപയ്ക്ക് തരാന് അമിത് ആവശ്യപ്പെട്ടു. അഞ്ചുരൂപയെ ചൊല്ലിയുള്ള തര്ക്കം മര്ദ്ദനത്തില് കലാശിക്കുകയായിരുന്നു.
അമിതും അജയിയുമായുള്ള തര്ക്കം കണ്ട് അമിതിന്റെ കൂട്ടുകാരനും പ്രശ്നത്തില് ഇടപെട്ടു. തുടര്ന്ന് ഇരുവരും ചേര്ന്ന് അജയിനെ മര്ദ്ദിക്കുകയായിരുന്നുവെന്ന് പരാതിയില് പറയുന്നു. അജയിനെ മര്ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്. സംഭവത്തില് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് രണ്ടു പ്രതികളെയും അറസ്റ്റ് ചെയ്തു.
नà¥à¤à¤¡à¤¾ मà¥à¤ सà¥à¤°à¤à¥à¤·à¤¾ वà¥à¤¯à¤µà¤¸à¥à¤¥à¤¾ à¤à¥à¤¸à¥ हॠà¤à¤¿ à¤à¤¸ वà¥à¤¡à¤¿à¤¯à¥ सॠपता à¤à¤²à¤¤à¤¾ हॠथाना फ़à¥à¤ 1 सॠà¤à¤à¤¦ à¤à¤¦à¤®à¥à¤ à¤à¥ दà¥à¤°à¥ पर à¤à¥à¤à¤¡à¤¾ à¤à¤°à¥à¤¦à¥ पà¥à¤²à¤¿à¤¸ à¤à¤¾ à¤à¥à¤ à¤à¤¼à¥à¤«à¤¼ नहà¥à¤ @noidapolice @dgpup @DCP_Noida pic.twitter.com/GDvCEGUcqw
â Mohd Imran (@ImranJaihind) January 17, 2023
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


