

ഉത്തര്‍പ്രദേശില്‍ കോടതിയില്‍ ഗുണ്ടാ നേതാവിനെ വെടിവെച്ചു കൊന്നു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കോടതിയില്‍ ഗുണ്ടാ നേതാവിനെ വെടിവെച്ചു കൊന്നു. ലക്‌നൗ കോടതിയില്‍ സഞ്ജീവ് ജീവയ്ക്ക് നേരെയാണ് നിറയൊഴിച്ചത്.
ബിജെപി നേതാവ് ബ്രഹ്മദത്ത് ദ്വിവേദിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സഞ്ജീവ്. കേസില്‍ വാദത്തിനായി കോടതിയില്‍ കൊണ്ടുവന്ന സമയത്താണ് ആക്രമണം ഉണ്ടായത്.
അഭിഭാഷക വേഷത്തിലെത്തിയ അക്രമിസംഘം സഞ്ജീവ് ജീവയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുതിര്‍ത്ത ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. ഗുണ്ടാത്തലവന്‍ മുക്താര്‍ അന്‍സാരിയുടെ സഹായിയാണ് സഞ്ജീവ് ജീവ. വെടിവയ്പ്പില്‍ ഒരു പൊലീസുകാരനും യുവതിക്കും പരിക്കേറ്റു.സംഭവത്തിന് പിന്നാലെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം പൊലീസ് സംഘം കോടതിയില്‍ എത്തി.
#WATCH | Uttar Pradesh: Gangster Sanjeev Jeeva shot outside the Lucknow Civil Court. Further details awaited
â ANI UP/Uttarakhand (@ANINewsUP) June 7, 2023
(Note: Abusive language) pic.twitter.com/rIWyxtLuC4
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates









