
ഡിജെ മ്യൂസിക്കിനെ ചൊല്ലി തര്‍ക്കം; വിവാഹ വേദിയില്‍ ചേരിതിരിഞ്ഞ് അടി, ഭയന്നോടി സ്ത്രീകള്‍- വീഡിയോ
ഉത്തര്‍പ്രദേശില്‍ വിവാഹ വേദിയില്‍ പാട്ടിന്റെ പേരില്‍ അടിപിടി
ലക്നൗ: ഉത്തര്‍പ്രദേശില്‍ വിവാഹ വേദിയില്‍ പാട്ടിന്റെ പേരില്‍ അടിപിടി. രണ്ടുവിഭാഗം ചേരിതിരിഞ്ഞ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അക്രമം കണ്ട് സ്ത്രീകള്‍ അടക്കമുള്ളവര്‍ ഭയന്ന് പുറത്തേയ്ക്ക് ഓടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
എസ്പി നേതാവ് അഖിലേഷ് യാദവാണ് വീഡിയോ പങ്കുവെച്ചത്. യോഗി സര്‍ക്കാരിന്റെ കീഴില്‍ ക്രമസമാധാനനില തകര്‍ന്നതായി കുറ്റപ്പെടുത്തി കൊണ്ടാണ് അഖിലേഷ് യാദവ് വീഡിയോ പങ്കുവെച്ചത്.
ഗാസിയാബാദിലാണ് സംഭവം. ഡിജെ മ്യൂസിക്കിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. രണ്ടുവിഭാഗം ചേരിതിരിഞ്ഞ് ആക്രമിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. അക്രമം കണ്ട് ഭയന്ന് സ്ത്രീകള്‍ അടക്കമുള്ളവരെ വേദിയില്‍ നിന്ന് ഇറങ്ങിയോടുന്നത് വീഡിയോയില്‍ കാണാം.
സ്ത്രീകള്‍ ഭയന്ന് അലമുറയിട്ട് കരഞ്ഞു. അക്രമം നിര്‍ത്താന്‍ സ്ത്രീകള്‍ കേണപേക്ഷിച്ചു. വടിയും ബെല്‍റ്റും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. സംഭവവുമായി ബന്ധപ്പെട്ട് ഒന്‍പത് പേരെ അറസ്റ്റ് ചെയ്തു. 20 ഓളം പേര്‍ക്കെതിരെ കേസെടുത്തതായും അന്വേഷണം നടക്കുന്നതായും ഗാസിയാബാദ് പൊലീസ് അറിയിച്ചു.
à¤à¤ªà¥à¤° मà¥à¤ à¤à¤¾à¤à¤ªà¤¾ नॠà¤à¤¼à¤¾à¤¨à¥à¤¨-वà¥à¤¯à¤µà¤¸à¥à¤¥à¤¾ à¤à¤¾ à¤à¤à¤¤à¤¿à¤® सà¤à¤¸à¥à¤à¤¾à¤° à¤à¤° दिया हà¥à¥¤ pic.twitter.com/Z4vrY70PBd
â Akhilesh Yadav (@yadavakhilesh) February 26, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


