ഗുണ്ടകള്‍ വീടു തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി

Last Updated :20 January 2024, 8:32 am IST

News Now


പ്രയാഗ്രാജ്: ഗുണ്ടകള്‍ വീടു തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലെ ഹര്‍ഡോയിലാണ് കുടുംബം വലിയ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്നത്. 

ഗുണ്ടകള്‍ തങ്ങളുടെ വീടും സ്ഥലവും തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ഇവര്‍ ആരോപിച്ചു. പരാതിയുമായി പ്രാദേശിക ഭരണകൂടത്തെ സമീപിച്ചെങ്കിലും നടപയിടുണ്ടാകാത്ത സാഹചര്യത്തിലാണ് ആറംഗ കുടുംബം വലിയ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്നത്. 

ഗുണ്ടകള്‍ തങ്ങളുടെ വീട്ടില്‍ അതിക്രമിച്ചു കയറിയെന്നും ഇവര്‍ ആരോപിക്കുന്നു. ഇവരെ അനുനയിപ്പിച്ച് താഴെയിറക്കാനുള്ള ശ്രമം തുടരുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates