
അഭിവാദ്യം ചെയ്ത് റാംനാഥ് കോവിന്ദ്; ക്യാമറയിലേക്ക് നോക്കി മോദി, വീഡിയോ ഫ്ലാഗ് ചെയ്ത് ട്വിറ്റർ
രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ യാത്രയയപ്പ് ചടങ്ങില്‍ ക്യാമറയില്‍ നോക്കി നില്ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നു
ന്യൂഡല്‍ഹി: രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ യാത്രയയപ്പ് ചടങ്ങില്‍ ക്യാമറയില്‍ നോക്കി നില്ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നു. ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ് പങ്കുവച്ച വീഡിയോ ട്വിറ്റര്‍ റെഡ് ഫ്ലാഗ് ചെയ്തു. റാം നാഥ് കോവിന്ദ് അഭിവാദ്യം ചെയ്യുമ്പോള്‍ ക്യാമറയിലേക്ക് മുഖം തിരിഞ്ഞുനില്‍ക്കുന്ന മോദിയുടെ വീഡിയോയാണ് സഞ്ജയ് സിങ് പങ്കുവച്ചത്.
വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍ റെഡ് ഫ്ലാഗ് ചെയ്തത്. സഞ്ജയ് സിങ് ട്വീറ്റ് ചെയ്ത വീഡിയോയില്‍ ഒരുഭാഗം മാത്രമാണുള്ളത്. കേവിിന്ദിനെ അഭിവാദ്യം ചെയ്ത ശേഷം ക്യാമറയിലേക്ക് നോക്കുന്ന വീഡിയോ ഇതിന് പിന്നാലെ ബിജെപി പ്രൊഫൈലുകള്‍ പുറത്തുവിട്ടു. ശനിയാഴ്ചയാണ് പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ റാംനാഥ് കോവിന്ദിന് യാത്രയയപ്പ് നല്‍കിയത്.
Shame on @SanjayAzadSln for sharing cropped video to insult outgoing President.
â Ankur Singh (@iAnkurSingh) July 24, 2022
PM had greeted Ram Nath Kovind ji.
AAP edited that part and starts video after he crossed Modiji. https://t.co/uYFhBWsFJS pic.twitter.com/LKLZ4kYmqT
ഈ വാര്‍ത്ത കൂടി വായിക്കാം ചരിത്രദിനം; രാഷ്ട്രപതിയായി ദ്രൗപദി മുർമു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


