
വിവാഹത്തിന് മദ്യം വിളമ്പിയില്ല; വേദിയില്‍ വച്ച് വധുവരന്മാരെ തല്ലി അയല്‍വാസികള്‍
ആക്രമണത്തില്‍ വരന്റെ വീട്ടുകാര്‍ക്ക് പരിക്കേറ്റു. സംഭവത്തിനിടെ പ്രതികള്‍ വീട്ടില്‍ നിന്ന് പണവും മറ്റ് സാധനങ്ങളും കവര്‍ന്നതായും പൊലീസ് പറഞ്ഞു.

ഭോപ്പാല്‍: മദ്യം നല്‍കാത്തതില്‍ പ്രകോപിതരായ ഒരു സംഘം അയല്‍വാസികളായ അതിഥികള്‍ വിവാഹവേദിയില്‍ വച്ച് വധുവരന്മാരെയും ബന്ധുക്കളെയും ആക്രമിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലയിലെ പട്ടായ് ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ആക്രമണത്തില്‍ വരന്റെ വീട്ടുകാര്‍ക്ക് പരിക്കേറ്റു. സംഭവത്തിനിടെ പ്രതികള്‍ വീട്ടില്‍ നിന്ന് പണവും മറ്റ് സാധനങ്ങളും കവര്‍ന്നതായും പൊലീസ് പറഞ്ഞു.
പ്രദേശവാസിയായ മഹേഷ് ജാതവിന്റെ വിവാഹാഘോഷങ്ങള്‍ക്കിടെ അയല്‍വാസികളായ ഒരു സംഘം മദ്യം ആവശ്യപ്പെട്ടു. എന്നാല്‍ ഇത് വീട്ടുകാര്‍ വിസമ്മതിച്ചതോടെയാണ് തര്‍ക്കത്തിന്റെ തുടക്കം. ഇത് പിന്നീട് കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. വിവാഹ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെയാണ് അയല്‍വാസികള്‍ മദ്യം ആവശ്യപ്പെട്ട് എത്തിയതെന്ന് വരന്റെ അമ്മ പറഞ്ഞു. മദ്യം നല്‍കാനാവില്ലെന്ന് പറഞ്ഞതോടെ മദ്യം വാങ്ങാനായി പണം ആവശ്യപ്പെട്ടു. ഇതും വിസമ്മതിച്ചതോടെ അയല്‍വാസികളായ ഒരു സംഘം വധുവരന്മാരെയും ബന്ധുക്കളെയും ആക്രമിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പരിക്കേറ്റ വരന്റെ കുടുംബാംഗങ്ങള്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Guests attack bride, groom after not being served liquor at wedding in MP village
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും; പാര്‍ലമെന്റ് പാസാക്കിയ നിയമമാണ്; ഐഎന്‍ടിയുസി വേദിയില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

'അഹാനയുടെ മകളുടെ വിവാഹത്തിന് സിന്ധുവിന് ക്ഷണം ഉണ്ടാകട്ടെ'; മറുപടിയുമായി സിന്ധു കൃഷ്ണ


