
News Now
'അവരില്ലെങ്കിൽ ഞാൻ വെറുമൊരു പുൽക്കൊടി, എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല'; ആരാധകരെക്കുറിച്ച് രജനികാന്ത്

മുഖത്ത് കല്ലുകൊണ്ടിടിച്ചു, മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു; 18-കാരിയെ കൊലപ്പെടുത്തിയത് ക്രൂരമായി
അർഷ്ദീപിന് പകരം 'ഭുവനേശ്വര് കുമാര്' ഇന്ത്യന് ടീമില്!

ഒരാഴ്ചയ്ക്കുള്ളിൽ വരണ്ട മുടി മൃദുവാക്കാം; ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

അഹമ്മദാബാദ്: ഗുജറാത്തില് ഫെബ്രുവരി 16-ന് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില് വന് വിജയം സ്വന്തമാക്കി ബിജെപി. 68 നഗരസഭകളിലേക്കും ജുനഗഡ് മുനിസിപ്പല് കോര്പ്പറേഷനിലേക്കും മൂന്ന് താലൂക്ക് പഞ്ചായത്തിലേക്കുമായിരുന്നു തെരഞ്ഞെടുപ്പ്.
68-ല് 65 നഗരസഭകളിലും ബിജെപി ഭരിക്കും. 60ഇടത്ത് ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടി. മറ്റ് അഞ്ച് നഗരസഭകളില് സ്വതന്ത്രരുടെ പിന്തുണയോടെ പാര്ട്ടി ഭരക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് സിആര് പാട്ടീല് അവകാശപ്പെട്ടു. ഒരു നഗരസഭയില് മാത്രമാണ് മുഖ്യപ്രതിപക്ഷമായ കോണ്ഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുള്ളത്.
ജുനഗഡ് മുനിസിപ്പല് കോര്പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില് ബിജെപി 48 സീറ്റുകള് നേടി. 11 സീറ്റുകളാണ് കോണ്ഗ്രസിന് ലഭിച്ചത്. ഗുജറാത്തില് ബിജെപി വിജയത്തില് പാര്ട്ടി നേതൃത്തെയും പ്രവര്ത്തകരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
Gujarat's bond with BJP is not only unbreakable but also getting stronger by the day!
— Narendra Modi (@narendramodi) February 18, 2025
I thank the people of Gujarat for blessing the BJP with their support in the local body elections held across the state. This is yet another victory for politics of development. It is humblingâ¦
'ബിജെപിയുമായുള്ള ഗുജറാത്തിന്റെ ബന്ധം ആര്ക്കും തകര്ക്കാനാവില്ലെന്നും, അനുദിനം ദൃഢമാവുകയും ചെയ്യുന്നു. സംസ്ഥാനത്തുടനീളം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില് ബിജെപിയെ പിന്തുണച്ച് അനുഗ്രഹിച്ചതിന് ഗുജറാത്തിലെ ജനങ്ങള്ക്ക് ഞാന് നന്ദി പറയുന്നു. വികസന രാഷ്ട്രീയത്തിന്റെ മറ്റൊരു വിജയമാണിത്. ഗുജറാത്തിലെ ജനങ്ങള് ഞങ്ങളില് വീണ്ടും വീണ്ടും വിശ്വാസമര്പ്പിക്കുന്നതും അനുഗ്രഹിക്കുന്നതും ഞങ്ങള്ക്ക് പ്രവര്ത്തിക്കാന് കൂടുതല് ഊര്ജം നല്കുന്നു' പ്രധാനമന്ത്രി മോദി എക്സില് കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



