മൂന്ന് വയസുള്ള കുഞ്ഞിനെ മാതാപിതാക്കളെ ഏല്‍പ്പിച്ചു; ഗര്‍ഭിണിയെ കാമുകന്‍ കൊന്നു കുഴിച്ച് മൂടി

കൊലപാതകത്തിന് ശേഷം ഇരുവരുടെയും താമസസ്ഥലത്ത് നിന്ന് 22 കിലോമീറ്റര്‍ അകലെയുള്ള യുവതിയുടെ പിതാവിന്റെ ഫാമില്‍ കാമുകന്‍ മൃതദേഹം കുഴിച്ചിട്ടു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:33 am IST

ഗാന്ധിനഗര്‍: ഗര്‍ഭിണിയായ യുവതിയെ കാമുകന്‍ കൊന്ന് കുഴിച്ച് മൂടി. കൊലപാതകത്തിന് ശേഷം ഇരുവരുടെയും താമസസ്ഥലത്ത് നിന്ന് 22 കിലോമീറ്റര്‍ അകലെയുള്ള യുവതിയുടെ പിതാവിന്റെ ഫാമില്‍ കാമുകന്‍ മൃതദേഹം കുഴിച്ചിട്ടു. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഗുജറാത്തിലെ ബര്‍ഡോളിയാണ് നടുക്കുന്ന കൊലപാതകം.  നവംബര്‍ 14നാണ് രശ്മി കട്ടാരിയ എന്ന യുവതിയെ കാണാതാകുന്നത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് നടുക്കുന്ന കൊലപാതകം പുറത്തുവരുന്നത്.

മൂന്നുവയസ്സുള്ള കുഞ്ഞിനെ മാതാപിതാക്കളെ ഏല്‍പ്പിച്ച ശേഷമാണ് ഇവര്‍ പോകുന്നത്. അഞ്ചുവര്‍ഷത്തോളമായി ചിരാഗ് പട്ടേല്‍ എന്ന വിവാഹിതനായ യുവാവുമായി രശ്മി ഒരുമിച്ച് കഴിയുകയാണെന്ന് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു. ഇതോടെ യുവതിയെ തേടിയുള്ള അന്വേഷണം ഇയാളിലേക്കെത്തിയത്. പൊലീസ് ചോദ്യം ചെയ്യലില്‍ അഞ്ചുമാസം ഗര്‍ഭിണി കൂടിയായിരുന്ന യുവതിയെ കൊലപ്പെടുത്തി ഫാമില്‍ കുഴിച്ചുമൂടിയ കാര്യം ഇയാള്‍ സമ്മതിച്ചു. ഇരുവരും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ അവസാനിച്ചത്. 

കഴുത്ത് ഞെരിച്ച് കൊന്നശേഷം ഫാമില്‍ കുഴിയെടുത്ത് മൃതദേഹം അതിലിട്ട് മൂടി. ഫാമില്‍ നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടെത്തി. കൊലപാതകത്തില്‍ യുവാവിന്റെ ആദ്യ ഭാര്യയുടെ പങ്കും അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now