
പ്രളയത്തിന് പിന്നാലെ കൂട്ടത്തോടെ മുതലകള്‍; ഭീതിയില്‍ ഉത്തരാഖണ്ഡിലെ നാട്ടുകാര്‍- വീഡിയോ
പ്രളയഭീതി ഒഴിഞ്ഞതോടെ ആശ്വസിക്കാം എന്ന് കരുതിയ ഉത്തരാഖണ്ഡ് നിവാസികള്‍ക്ക് തെറ്റി

ഡെറാഡൂണ്‍: പ്രളയഭീതി ഒഴിഞ്ഞതോടെ ആശ്വസിക്കാം എന്ന് കരുതിയ ഉത്തരാഖണ്ഡ് നിവാസികള്‍ക്ക് തെറ്റി. ഇപ്പോള്‍ മുതലയുടെ രൂപത്തിലാണ് ഉത്തരാഖണ്ഡ് നിവാസികളുടെ ഉറക്കം കെടുത്തുന്നത്. ഗംഗയും പോഷക നദികളും കരകവിഞ്ഞ് ഒഴുകിയതോടെയാണ് ഉത്തരാഖണ്ഡിലെ പല പ്രദേശവും വെള്ളത്തിന്റെ അടിയിലായത്.
സംസ്ഥാനത്തെ ലക്സര്‍, ഖാന്പൂര് പ്രദേശങ്ങളിലുള്ളവരാണ് മുതലയുടെ ഭീതിയില്‍ കഴിയുന്നത്. പ്രളയജലത്തിലൂടെയാണ് മുതലകള്‍ ജനവാസകേന്ദ്രങ്ങളില്‍ എത്തിയത്. ഇവയെ പിടികൂടുന്നതിനുള്ള ശ്രമം വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ പത്തിലധികം മുതലകളെ പിടികൂടിയതായാണ് റിപ്പോര്‍ട്ട്.
മുതലകളെ പിടികൂടുന്നതിന് പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്. 25 അംഗ സംഘത്തെയാണ് ലക്സര്‍, ഖാന്പൂര് എന്നി പ്രദേശങ്ങളിലുള്ള മുതലകളെ പിടികൂടാന്‍ നിയോഗിച്ചിരിക്കുന്നത്.
കഴിഞ്ഞയാഴ്ച പെയ്ത കനത്തമഴയില്‍ ഗംഗാനദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ലക്സര്‍, ഖാന്പൂര് മേഖലയില്‍ വെള്ളം കയറിയത്. സോണാലി നദിയിലെ അണക്കെട്ട് നിറഞ്ഞതും പ്രളയം രൂക്ഷമാകാന്‍ കാരണമായി. ജലനിരപ്പ് കുറഞ്ഞപ്പോള്‍ മുതലകളില്‍ ഭൂരിഭാഗവും പുഴയിലേക്ക് തന്നെ മടങ്ങി. എന്നാല്‍ ചിലത് ജനവാസകേന്ദ്രങ്ങളിലേക്ക് എത്തുകയായിരുന്നു.
Scenes from a locality in Haridwar where a crocodile emerged from the logged water. #rain #Haridwar #Sawan #heavyrains #flooding #Uttrakhand #kanwarYatra #Flood #flooded #WaterLogging #WeatherAlert pic.twitter.com/KH6GimBRMH
â Udit (@udit333) July 11, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്


