'താങ്ങുവില അവസാനിപ്പിക്കാൻ ശ്രമിച്ചാൽ രാഷ്ട്രീയം ഉപേക്ഷിക്കും'- ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ

'താങ്ങുവില നിർത്തലാക്കിയാൽ രാഷ്ട്രീയം ഉപേക്ഷിക്കും'- ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ

മനോഹർ ലാൽ ഖട്ടർ/ ഫയൽ
Edited by :migrator
Last Updated :20 ജനുവരി 2024, 8:35 am IST

ന്യൂഡൽഹി: താങ്ങുവില നിലനിർത്തുന്നതിൽ പരാജയപ്പെട്ടാൽ രാജി വെക്കുമെന്ന് പ്രഖ്യാപിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ഹരിയാന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. 

'ഹരിയാനയിൽ താങ്ങുവില തുടരാൻ തന്നെയാണ് തീരുമാനം. ആരെങ്കിലും താങ്ങുവില സമ്പ്രദായം അവസാനിപ്പിക്കാൻ ശ്രമിച്ചാൽ മനോഹർ ലാൽ ഖട്ടർ രാഷ്ട്രീയം ഉപേക്ഷിക്കും' - അദ്ദേഹം പറഞ്ഞു. 

ഡൽഹി- ഹരിയാന- പഞ്ചാബ് അതിർത്തികളിൽ കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കർഷക പ്രക്ഷോഭം ശക്തമായി നടക്കുന്നതിനിടെയാണ് ഹരിയാനയിൽ മുനിസിപ്പൽ കോർപറേഷനിൽ തെരഞ്ഞെടുപ്പ് നടന്നത്. ബിജെപിക്കും സഖ്യ കക്ഷിയായ ജെജപിക്കും സോനിപത്തിലും അംബാലയിലും തോൽവിയേറ്റുവാങ്ങേണ്ടി വന്നിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now