ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് കുഴഞ്ഞുവീണ് മരിച്ചു

ഇന്ന് രാവിലെ അഞ്ച് മണിയോടെ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:26 am IST

ചണ്ഡിഗഡ്:ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ പൊലീസ് സൂപ്രണ്ട് കുഴഞ്ഞവീണു മരിച്ചു. ഹരിയാന പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ജോഗീന്ദര്‍ ദേശ് വാളാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. 

ഇന്ന് രാവിലെ അഞ്ച് മണിയോടെ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജോഗീന്ദറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം അറിവായിട്ടില്ല.

 അടുത്തിടെ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്ന ആളാണ് ജോഗീന്ദര്‍. ജോഗിന്ദറിന്റെ മകൻ ടോൾ പ്ലാസ കടക്കാൻ അദ്ദേഹത്തിന്റെ പൊലീസ് ഐഡി കാർഡ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദമായിരുന്നു കാരണം. തുടർന്ന് ജൊഗീന്ദറിന്റെ മകനെ ഹരിയാന പൊലീസിലെ ഹെഡ് കോൺസ്റ്റബിൾ ആശിഷ് കുമാർ പിടികൂടിയതാണ് വാർത്തകളിൽ ഇടംപിടിച്ചത്.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now