പ്രണയം തകര്‍ന്നു, കാറുകള്‍ തകര്‍ത്ത് 'അരിശം' തീര്‍ത്തു; സിസിടിവിയില്‍ കുടുങ്ങി 27കാരന്‍

കര്‍ണാടകയില്‍ പ്രണയം തകര്‍ന്നതിന്റെ നിരാശയില്‍ നിരവധി കാറുകള്‍ തകര്‍ത്ത 27കാരന്‍ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:46 am IST

ബംഗളൂരു: കര്‍ണാടകയില്‍ പ്രണയം തകര്‍ന്നതിന്റെ നിരാശയില്‍ നിരവധി കാറുകള്‍ തകര്‍ത്ത 27കാരന്‍ അറസ്റ്റില്‍. കാമുകിയുമായുള്ള ബന്ധം തകര്‍ന്നതിനെ തുടര്‍ന്ന് സമനില നഷ്ടപ്പെട്ട യുവാവ് കാറുകള്‍ നശിപ്പിക്കുകയായിരുന്നുവെന്ന് ബംഗളൂരു വെസ്റ്റ് സോണ്‍ ഡിസിപി അറിയിച്ചു.

ബംഗളൂരുവിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

 ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. ഒരു ദിവസം മുന്‍പാണ് കാമുകിയുമായുള്ള ബന്ധം തകര്‍ന്നത്. ഇതില്‍ സമനില നഷ്ടപ്പെട്ട പ്രതി നിരവധി കാറുകളാണ് നശിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now