
'സംഘബലം'; കടുവയെ തുരത്തിയോടിച്ച് പശുക്കൂട്ടം- വീഡിയോ
വനത്തോട് ചേര്‍ന്നുള്ള ജനവാസ കേന്ദ്രങ്ങളില്‍ കടുവ ഇറങ്ങിയ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്

ഭോപ്പാല്‍: വനത്തോട് ചേര്‍ന്നുള്ള ജനവാസ കേന്ദ്രങ്ങളില്‍ കടുവ ഇറങ്ങിയ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രദേശത്ത് ഭീതി പടര്‍ത്തി കടുവ ചുറ്റി നടക്കുന്നു എന്ന് കേള്‍ക്കേണ്ട താമസം, നാട്ടുകാര്‍ വൈകുന്നേരങ്ങളില്‍ വീട്ടില്‍ നിന്ന് ഇറങ്ങാന്‍ പോലും ഭയപ്പെടാറുണ്ട്. ഇപ്പോള്‍ ഇത്തരത്തില്‍ നാട്ടിലിറങ്ങിയ കടുവയെ പശുക്കൂട്ടം തുരത്തിയോടിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.
ഭോപ്പാലിലെ ഒരു ഫാമില്‍ കയറിയ കടുവയെയാണ് പശുക്കള്‍ തുരത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.ഭോപ്പാലിലെ കെര്‍വയിലെ ഒരു ഫാമില്‍ ഞായറാഴ്ച രാത്രിയാണ് കടുവ കയറിയത്. കടുവ ഒരു പശുവിനെ ആക്രമിച്ചു. ഇതുകണ്ട് ബാക്കിയുണ്ടായിരുന്ന പശുക്കള്‍ ഭയന്ന് മാറിനിന്നില്ല. അവ കൂട്ടമായി എത്തി കടുവയെ തുരത്തുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.
പശുക്കളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തില്‍ പകച്ചുപോയ കടുവ ഏറെനേരം മാറി നില്‍ക്കുന്നത് കാണാം. മണിക്കൂറുകളോളം കടുവ കാത്തുനിന്നെങ്കിലും മറ്റു പശുക്കളുടെ കണ്ണുവെട്ടിച്ച് ഒരടി പോലും മുന്നോട്ടുവയ്ക്കാന്‍ കടുവയ്ക്കായില്ല. അവസാനം കടുവ പിന്മാറുകയും ചെയ്തു.
बाठहॠतॠबनॠरहà¥, à¤à¤¾à¤¯ à¤à¥ निरà¥à¤¹ न समà¤à¤¨à¤¾à¥¤ à¤à¤¦à¥à¤¡à¤¼à¤à¤° मारà¥à¤à¤à¥à¥¤ पà¥à¤°à¤¾à¤¨à¤¾ à¤à¤®à¤¾à¤¨à¤¾ लद à¤à¤¯à¤¾à¥¤ हिमà¥à¤®à¤¤ हॠतॠनà¥à¤à¥ à¤à¤¤à¤°à¥à¥¤ दिà¤à¤¾à¤¤à¥ हà¥à¤ सà¤à¤à¤ न à¤à¤¿ ताà¤à¤¼à¤¤à¥¤
â SANJAY TRIPATHI (@sanjayjourno) June 20, 2023
âहमारॠसाथॠà¤à¥ दाà¤à¤¤ à¤à¥à¤¸à¥ लà¤à¤¾à¤¯à¤¾??â pic.twitter.com/PKliXKBH6v
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



