നൃത്തം ചെയ്ത ഇയാൾ സ്വയം കുത്തുകയായിരുന്നുവെന്ന് ബംഗംഗ പൊലീസ് പറയുന്നു

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:59 am IST

News Now


ഇൻഡോർ: ഹോളി ആഘോഷത്തിനിടെ യുവാവ് കത്തികൊണ്ട് സ്വയം കുത്തി മരിച്ചു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ഹോളി ആഘോഷത്തിനിടെ നൃത്തം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. 

ഗോപാൽ എന്നയാളാണ് മരിച്ചത്. കൈയിൽ കത്തിയുമായാണ് യുവാവ് നൃത്തം ചെയ്തത്. നൃത്തം ചെയ്ത ഇയാൾ സ്വയം കുത്തുകയായിരുന്നുവെന്ന് ബംഗംഗ പൊലീസ് പറയുന്നു. 

ശരീരത്തിൽ ആഴത്തിൽ കുത്തേറ്റിരുന്നു. സുഹൃത്തുക്കൾ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.