
മധ്യപ്രദേശില്‍ ബിജെപി നേതാവിന്റെ ഹോട്ടല്‍ ജില്ലാ ഭരണകൂടം തകര്‍ത്തു- വീഡിയോ
മധ്യപ്രദേശില്‍ ബിജെപി നേതാവിന്റെ ഹോട്ടല്‍ തകര്‍ത്തു.
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപി നേതാവിന്റെ ഹോട്ടല്‍ തകര്‍ത്തു. സസ്പെന്‍ഷനില്‍ കഴിയുന്ന മിസ്രി ചന്ദ് ഗുപ്തയുടെ അനധികൃത ഹോട്ടലാണ് ജില്ലാ ഭരണകൂടം തകര്‍ത്തത്. ഒരാളെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മിസ്രി ചന്ദ് ഗുപ്ത.
ബിജെപി നേതാവിന്റെ സാഗറിലെ ഹോട്ടലാണ് തകര്‍ത്തത്. ജഗ്ദീഷ് യാദവ് എന്ന 30കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ തകര്‍ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
നഗരസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ബിജെപി നേതാവ് ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ ഹൈവേ ഉപരോധിച്ചു. ബിജെപി നേതാവിന്റെ അനധികൃത ഹോട്ടലിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷധം.
#WATCH | MP | Police razed illegal hotel of suspended BJP leader Mishri Chand Gupta after public protest over Jagdish Yadav murder case in Sagar
â ANI (@ANI) January 4, 2023
"There has been no loss of any kind. Only the building was demolished," said Collector Deepak Arya (03.01) pic.twitter.com/VsAbVhRGi8
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



