ആരോഗ്യനില തൃപ്തികരം; ആശങ്കപ്പെടേണ്ടതില്ലെന്ന് ജസ്റ്റിസ് എംആര്‍ ഷാ

ഡല്‍ഹി എയിംസ് ആശുപത്രിയില്‍ നിന്നുള്ള വിഡിയോ സന്ദേശത്തിലാണ്  തന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ജസ്റ്റിസ് അറിയിച്ചത്

ജസ്റ്റിസ് എംആര്‍ ഷാ
Last Updated :20 January 2024, 9:02 am IST

ന്യൂഡല്‍ഹി: നെഞ്ചുവേദനയെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുപ്രീം കോടതി ജഡ്ജി എംആര്‍ ഷായുടെ ആരോഗ്യനില തൃപ്തികരം. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ നിന്നുള്ള വിഡിയോ സന്ദേശത്തിലാണ്  തന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ജസ്റ്റിസ് അറിയിച്ചത്. 

'ഞാന്‍ ഓക്കെയാണ്, ആരോഗ്യനില തൃപ്തികരമാണ്, ആശങ്കപ്പെടേണ്ടതില്ലെന്ന്'- ജസ്റ്റിസ് ഷാ വീഡിയോ സന്ദേശത്തില്‍ പറയുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെ ജസ്റ്റിസ് ഷായെ ഹിമാചലില്‍ നിന്ന് എയര്‍ ആംബുലന്‍സില്‍ ഡല്‍ഹിയിലെ ആശുപത്രിയിലെത്തിച്ചതായും ആരോഗ്യനില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിന് പിന്നാലെയാണ് തന്റെ ആരോഗ്യനില തൃപ്തികരമാണെന്ന വീഡിയോ ജഡ്ജി പങ്കുവച്ചത്
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now