90കളില്‍ ബോളിവുഡില്‍ ഗ്ലാമര്‍ വേഷങ്ങളില്‍ നിറഞ്ഞുനിന്ന നടിയാണ് മമ്ത കുല്‍ക്കര്‍ണി. ജനുവരി അവസാന വാരം, കാഷായ വേഷവും രുദ്രാക്ഷ മാലയുമണിഞ്ഞ് കിന്നര്‍ അഖാഡയിലെത്തിയ മമ്ത, ഇനി ശ്രീ യമായ് മമ്ത നന്ദഗിരി എന്ന പേരിലായിരിക്കും താന്‍ അറിയപ്പെടുകയെന്ന് പ്രഖ്യാപിച്ചു.

Mamta Kulkarni
മമത കുല്‍ക്കര്‍ണി
Last Updated :10 February 2025, 8:07 pm IST

News Now

മുംബൈ: വിമര്‍ശനങ്ങള്‍ക്കൊടുവില്‍ കിന്നര്‍ അഖാഡയുടെ മഹാമണ്ഡലേശ്വര്‍ പദവി ഔദ്യോഗികമായി ഒഴിഞ്ഞ് ബോളിവുഡ് നടി മമ്ത കുല്‍ക്കര്‍ണി. ഇന്‍സ്റ്റഗ്രാമില്‍ വിഡിയോയിലൂടെയാണ് മമ്ത ഇക്കാര്യം അറിയിച്ചത്.

ഞാന്‍ ഈ സ്ഥാനം രാജിവെക്കുന്നു. ചേരിതിരിഞ്ഞുള്ള ഈ തര്‍ക്കം ശരിയല്ല. 25 വര്‍ഷമായി ഞാന്‍ ഒരു സാധ്വിയാണ്, ഇനിയും അങ്ങനെ തുടരും... പങ്കുവെച്ച വിഡിയോയില്‍ നടി വ്യക്തമാക്കി. മമ്ത കുല്‍ക്കര്‍ണിക്ക് മഹാമണ്ഡലേശ്വര്‍ പദവി നല്‍കിയതില്‍ സന്യാസിമാര്‍ക്കിടയില്‍നിന്നും സമൂഹമാധ്യമങ്ങളില്‍നിന്നുമടക്കം വിമര്‍ശനമുയര്‍ന്നിരുന്നു. ഇതോടെ മമ്തയെയും താരത്തെ അഖാഡയില്‍ ചേര്‍ത്ത ആചാര്യ ലക്ഷ്മി നാരായണ്‍ ത്രിപാഠിയേയും മഹാമണ്ഡലേശ്വര്‍ സ്ഥാനത്തുനിന്ന് നീക്കിയതായി കിന്നര്‍ അഖാഡ സ്ഥാപകന്‍ അറിയിച്ചിരുന്നു.

90കളില്‍ ബോളിവുഡില്‍ ഗ്ലാമര്‍ വേഷങ്ങളില്‍ നിറഞ്ഞുനിന്ന നടിയാണ് മമ്ത കുല്‍ക്കര്‍ണി. ജനുവരി അവസാന വാരം, കാഷായ വേഷവും രുദ്രാക്ഷ മാലയുമണിഞ്ഞ് കിന്നര്‍ അഖാഡയിലെത്തിയ മമ്ത, ഇനി ശ്രീ യമായ് മമ്ത നന്ദഗിരി എന്ന പേരിലായിരിക്കും താന്‍ അറിയപ്പെടുകയെന്ന് പ്രഖ്യാപിച്ചു. യഥാര്‍ത്ഥ സന്യാസി ചൈതന്യമുള്ളവര്‍ക്ക് മാത്രമേ മഹാമണ്ഡലേശ്വര്‍ പദവി നല്‍കാവൂവെന്ന് അഭിപ്രായമുയര്‍ന്നു. താരത്തിന്റെ സിനിമാ പശ്ചാത്തലവും മുന്‍കാല ക്രിമിനല്‍ പശ്ചാത്തലങ്ങളും വിവാദങ്ങളും ചൂണ്ടിക്കാട്ടി അഖാഡയ്ക്കുള്ളില്‍ നിന്നുതന്നെ വിമര്‍ശനമുയര്‍ന്നു.

1992ല്‍ 'തിരംഗ' എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലെ അരങ്ങേറ്റം. ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, ഷാറൂഖ് ഖാന്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ നായികയായിരുന്നു. 2002ല്‍ പുറത്തിറങ്ങിയ കഭീ തും കഭീ ഹം എന്ന ചിത്രത്തോടെ മമ്ത സിനിമാ ലോകത്തുനിന്ന് അപ്രത്യക്ഷയായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates