മകന്റെ പ്രായത്തിലുള്ള യുവാവുമായി അവിഹിതബന്ധമെന്ന് ആരോപിച്ച് ഭാര്യ നീലത്തെ കൊലപ്പെടുത്തിയത്.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:16 am IST

News Now

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ അവിഹിത ബന്ധം ആരോപിച്ച് ഭര്‍ത്താവ് യുവതിയെ കൊലപ്പെടുത്തി. രാജ്ഘട്ടിലെ ഖുറംപൂരിലാമ് ശരത്ചന്ദ്ര പാല്‍ എന്നയാല്‍ മകന്റെ പ്രായത്തിലുള്ള യുവാവുമായി അവിഹിതബന്ധമെന്ന് ആരോപിച്ച് ഭാര്യ നീലത്തെ കൊലപ്പെടുത്തിയത്.

ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.'ഞാന്‍ എന്റെ ഭാര്യയെ കൊന്നു, എന്നെ അറസ്റ്റ് ചെയ്യൂ'എന്ന് അയാള്‍ പൊലീസിനോട് പറഞ്ഞു. ഉടന്‍ തന്നെ ഇയാളുടെ വീട്ടിലെത്തിയ പൊലീസ് ഭാര്യ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പ്രതി ശരത് ചന്ദ്രപാലിനെ അറസ്റ്റ്് ചെയ്തതായി പൊലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു. ഭാര്യ തന്നെക്കാള്‍ പ്രായം കുറഞ്ഞ 25 വയസിന് താഴെയുള്ള യുവാവുമായി അവിഹിത ബന്ധത്തിലേര്‍പ്പെട്ടതാണ് കൊലപാതകത്തിന് കാരണമെന്ന് ഇയാള്‍ പൊലീസില്‍ മൊഴി നല്‍കി. ഇതേ ചൊല്ലി ദമ്പതികള്‍ പരസ്പരം വഴക്ക് പതിവായിരുന്നെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കുട്ടികള്‍ വീട്ടിലില്ലാത്ത ദിവസം ഇവര്‍ ഇതേ ചൊല്ലി വഴക്കിട്ടു. തുടര്‍ന്ന് കഴുത്ത് ഞെരിച്ചുകൊല്ലുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates