
ഐഐടി മദ്രാസ് രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനം, തൊട്ടുപിന്നില്‍ ബംഗളൂരു ഐഐഎസ് സി, കേരളത്തിനും അഭിമാനനേട്ടം
തുടര്‍ച്ചയായി നാലാം തവണയും ഐഐടി മദ്രാസ് രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനം
ന്യൂഡല്‍ഹി: തുടര്‍ച്ചയായി നാലാം തവണയും ഐഐടി മദ്രാസ് രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായി തെരഞ്ഞെടുക്കപ്പെട്ടു. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സാണ് രാജ്യത്തെ ഏറ്റവും മികച്ച സര്‍വകലാശാല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 2022ലെ പട്ടിക പുറത്തിറക്കിയത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് തന്നെയാണ് രണ്ടാം സ്ഥാനത്ത്. ഐഐടി ബോംബെയാണ് തൊട്ടുപിന്നില്‍. സര്‍വകലാശാലകളില്‍ ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിന് പിന്നില്‍ ജെഎന്‍യു, ജാമിയ മില്ലിയ സര്‍വകലാശാലകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ഐഐടി മദ്രാസാണ് ഏറ്റവും മികച്ച എന്‍ജിനിയീറിങ് കോളജ്. ഐഐടി ഡല്‍ഹി, ഐഐടി ബോംബെ എന്നിവയാണ് തൊട്ടുപിന്നില്‍. മെഡിക്കല്‍ കോളജുകളില്‍ ഡല്‍ഹി എയിംസാണ് ആദ്യ സ്ഥാനത്ത്. മികച്ച കോളജുകളില്‍ ഡല്‍ഹി മിറാന്‍ഡ ഹൗസാണ് മുന്‍നിരയില്‍. ഹിന്ദു കോളജാണ് രണ്ടാം സ്ഥാനത്ത്. മാനേജ്മെന്റ് സ്ഥാപനങ്ങളില്‍ ഐഐഎം അഹമ്മദാബാദാണ് ഏറ്റവും മികച്ചതെന്ന് റാങ്ക് പട്ടികയില്‍ പറയുന്നു. പട്ടികയില്‍ കേരളത്തിന് അഭിമാനിക്കാന്‍ വകയുണ്ട്. ബി സ്കൂളുകളില്‍ ഐഐഎം കോഴിക്കോട് അഞ്ചാം സ്ഥാനത്ത് എത്തി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സെപ്റ്റംബര്‍ വരെ ആധാര്‍ സൗജന്യമായി പുതുക്കാം

പാനമയില്‍ വന്‍ ഭൂചലനം, റോഡുകള്‍ താറുമാറായി, കെട്ടിടങ്ങള്‍ തകര്‍ന്നുവീണു; സുനാമി മുന്നറിയിപ്പ്

ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്

നാട്ടാനകൾക്ക് സമഗ്ര മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡും; ആദ്യ ക്യാമ്പ് തൃശൂർ വടക്കുംനാഥനിൽ
Related News


പാനമയില്‍ വന്‍ ഭൂചലനം, റോഡുകള്‍ താറുമാറായി, കെട്ടിടങ്ങള്‍ തകര്‍ന്നുവീണു; സുനാമി മുന്നറിയിപ്പ്
