
സ്റ്റാലിനെ ലക്ഷ്യമിട്ട് ആദായനികുതി വകുപ്പ്; മരുമകന്റെ ഓഡിറ്ററുടെ വീട്ടിലും എംഎൽഎയുടെ വീട്ടിലും റെയ്ഡ്
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനം ജി സ്ക്വയർ റിലേഷൻസിൽ ആദായ നികുതി വകുപ്പ് പരിശോധന
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനം ജി സ്ക്വയർ റിലേഷൻസിൽ ആദായ നികുതി വകുപ്പ് പരിശോധന. സ്റ്റാലിന്റെ മരുമകൻ ശബരീശന്റെ ഓഡിറ്ററുടെ വീട്ടിലും പരിശോധന നടന്നു. തമിഴ്നാട്ടിലും കർണാടകയിലുമായി ഒരേസമയം 50 ഇടങ്ങളിലാണ് ഐറ്റി റെയ്ഡ് നടത്തിയത്.
ജി സ്ക്വയറിൽ സ്റ്റാലിന് ബെനാമി ഇടപാടുണ്ടെന്ന് ബിജെപി തമിഴ്നാട് ഘടകം ആരോപിച്ചിരുന്നു. ചെന്നൈ, കോയമ്പത്തൂർ, കർണാടകയിലെ ഹൊസൂർ, ബെംഗളൂരു, മൈസൂരു, ബല്ലേരി എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.
#WATCH| Tamil Nadu: DMK cadre holds protest after Income Tax raids house of Anna Nagar DMK MLA MK Mohan's son, who is a shareholder of firm G Square pic.twitter.com/Sj3QFC6QBv
â ANI (@ANI) April 24, 2023
ഡിഎംകെ എംഎൽഎ മോഹന്റെ വീട്ടിലും പരിശോധന നടന്നു. മോഹന്റെ വീട്ടിൽ റെയ്ഡ് നടന്നതിന് പിന്നാലെ പ്രതിഷേധവുമായി ഡിഎംകെ പ്രവർത്തകർ രംഗത്തെത്തി.
അതേസമയം, തങ്ങൾക്ക് ഡിഎംകെയുമായി ബന്ധമുണ്ടെന്ന് ആരോപണം ജി സ്ക്വയർ നിഷേധിച്ചു. തങ്ങൾ നിയമം അനുസരിച്ചാണ് ബിസിനസ് ചെയ്യുന്നതെന്നും സ്ഥാപനം അവകാശപ്പെട്ടു.
ഈ വാർത്ത കൂടി വായിക്കൂ പഴയ ബംഗ്ലാവ് വാങ്ങാൻ ആദിത്യ ബിർള ഗ്രൂപ്പ് ചെലവിട്ടത് 220 കോടി
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


