ഹിന്ദു, സിഖ്, ജയിന്‍, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍നിന്നുള്ളവര്‍ക്കാണ് പൗരത്വം നല്‍കിയതെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി

പാര്‍ലമെന്റ്, ഫയല്‍ ചിത്രം
Last Updated :20 January 2024, 8:52 am IST

News Now

ന്യൂഡല്‍ഹി: കഴിഞ്ഞ നാലു വര്‍ഷത്തിനിടെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നെത്തിയ 3117 ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യ പൗരത്വം നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍. ഹിന്ദു, സിഖ്, ജയിന്‍, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍നിന്നുള്ളവര്‍ക്കാണ് പൗരത്വം നല്‍കിയതെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി രാജ്യസഭയെ അറിയിച്ചു.

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഈ രാജ്യങ്ങളിലെ ന്യൂനപക്ഷക്ഷങ്ങളില്‍നിന്ന് 8244 പൗരത്വ അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 3117 പേര്‍ക്കാണ് പൗരത്വം നല്‍കിയത്. 2018, 2019, 2020, 2021 വര്‍ഷങ്ങളിലെ കണക്കാണിതെന്ന് മന്ത്രി അറിയിച്ചു.

ഡോ.കെ കേശവ റാവുവാണ് പൗരത്വ അപേക്ഷകള്‍ സംബന്ധിച്ച വിവരങ്ങള്‍ ചോദ്യമായി ഉന്നയിച്ചത്.