രാജ്യത്ത് ഒന്നര ലക്ഷത്തിന് മുകളില്‍ കോവിഡ് രോഗികള്‍; മരണവും ഉയരുന്നു; ടിപിആര്‍ പത്തിന് മുകളില്‍

രാജ്യത്ത് ഒന്നര ലക്ഷത്തിന് മുകളില്‍ കോവിഡ് രോഗികള്‍; മരണവും ഉയരുന്നു; ടിപിആര്‍ പത്തിന് മുകളില്‍

ഫയല്‍ ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:56 am IST

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒന്നര ലക്ഷം കടന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുകയാണ്. മരണവും കൂടുന്നു. 

24 മണിക്കൂറിനിടെ 1,59,632 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 40,863 പേര്‍ക്ക് രോഗ മുക്തി. 327 പേര്‍ മരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.21 ശതമാനമായി ഉയര്‍ന്നു. 

രാജ്യത്ത് ഇതുവരെയായി 3,623 പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ രോഗികള്‍ മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയില്‍ 1,009 പേര്‍ക്ക് രോഗം കണ്ടെത്തി. കേരളം അഞ്ചാം സ്ഥാനത്താണ്. 333 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെയായി ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. 

നിലവില്‍ 5,90,611 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെയായി 3,44,53,603 പേര്‍ രോഗ മുക്തരായി. ആകെ മരണം 4,83,790. രാജ്യത്ത് ഇതുവരെയായി 151.58 കോടി ആളുകള്‍ വാക്‌സിന്‍ സ്വീകരിച്ചു.
 

News Now