
News Now
ഗവ.കോളജുകളിൽ ബി.ഫാം അഡ്മിഷൻ; സ്പോട്ട് അലോട്ട്മെന്റ് നേടാം, തീയതികൾ അറിയാം

'86 പന്തിൽ 110 റൺസ്, എന്നിട്ടും ജയ്സ്വാൾ എവിടെ? കടുത്ത അനീതി!'

'ഇ ഡി യുടെ നോട്ടീസ് പതിപ്പിക്കല് രാഷ്ട്രീയ നാടകം, ഡല്ഹി സമരത്തെ വഴി തിരിച്ചുവിടാന് നീക്കം'

മാസം 20,050 രൂപ വരുമാനം, സീനിയര് സിറ്റിസണ്സിന് മികച്ച പ്ലാന്; അറിയാം വിശദമായി

ന്യൂഡൽഹി: തുടർച്ചയായ ആറാം ദിവസവും രാജ്യത്ത് രണ്ടുലക്ഷത്തിലധികം കോവിഡ് രോഗികൾ. 24 മണിക്കൂറിനിടെ 2,59,170 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,53,21,089 ആയി ഉയർന്നു. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 20 ലക്ഷം കടന്നു. 20,31,977 പേരാണ് ചികിത്സയിൽ കഴിയുന്നതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 1,761 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,80,530 ആയി ഉയർന്നു. നിലവിൽ 12,71,29,113 പേർക്ക് വാക്സിൻ നൽകിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ മാത്രം 1,54,761 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തരുടെ ആകെ എണ്ണം 1,31,08,582 ആയി ഉയർന്നതായും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന മഹാരാഷ്ട്രയിൽ പുതുതായി 58,924 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഉത്തർപ്രദേശിൽ 28,000ന് മുകളിലാണ് വൈറസ് ബാധിതർ. ഗുജറാത്തിൽ ഇന്നലെ 11000 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



