
News Now
ഗവ.കോളജുകളിൽ ബി.ഫാം അഡ്മിഷൻ; സ്പോട്ട് അലോട്ട്മെന്റ് നേടാം, തീയതികൾ അറിയാം

'86 പന്തിൽ 110 റൺസ്, എന്നിട്ടും ജയ്സ്വാൾ എവിടെ? കടുത്ത അനീതി!'

'ഇ ഡി യുടെ നോട്ടീസ് പതിപ്പിക്കല് രാഷ്ട്രീയ നാടകം, ഡല്ഹി സമരത്തെ വഴി തിരിച്ചുവിടാന് നീക്കം'

മാസം 20,050 രൂപ വരുമാനം, സീനിയര് സിറ്റിസണ്സിന് മികച്ച പ്ലാന്; അറിയാം വിശദമായി

ന്യൂഡൽഹി: തുടർച്ചയായ അഞ്ചാം ദിവസവും രണ്ടുലക്ഷത്തിലധികം കോവിഡ് രോഗികൾ. ഇന്നലെ ഏകദേശം രണ്ടേമുക്കാൽ ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.
24 മണിക്കൂറിനിടെ 2,73,810 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 1,50,61,919 ആയി ഉയർന്നതായി കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ മാത്രം 1619 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,78,769 ആയി ഉയർന്നു. നിലവിൽ 19,29,329 പേരാണ് ചികിത്സയിൽ കഴിയുന്നത്.
ഇന്നലെ മാത്രം 1,44,178 പേരാണ് പുതുതായി രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 1,29,53,821 ആയി ഉയർന്നു. 12,38,52,566 പേർക്ക് വാക്സിൻ നൽകിയതായും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. മഹാരാഷ്ട്ര, ഡൽഹി, ഉത്തർപ്രദേശ് എന്നി സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷം. മഹാരാഷ്ട്രയിൽ ഇന്നലെ 60,000ന് മുകളിലായിരുന്നു കോവിഡ് രോഗികൾ. ഡൽഹിയിൽ കാൽ ലക്ഷം കടന്നു. ഉത്തർപ്രദേശിൽ ഇന്നലെ പുതുതായി 30000ൽപ്പരം പേർക്ക് കൂടി വൈറസ് ബാധ കണ്ടെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


