രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 29,689 പേര്‍ക്ക്; 415 മരണം

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:47 am IST

News Now

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 29,689 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 42,263 പേര്‍ക്കാണ് രോഗ മുക്തി. 415 പേര്‍ മരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. 132 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്ന് പുറത്തു വന്നരിക്കുന്നത്. 

നിലവില്‍ 3,98,100 രോഗികളാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,06,21,495 ആയി. രാജ്യത്തെ ആകെ കോവിഡ് മരണം 4,21,392 ആയി ഉയര്‍ന്നു. 

ഇതുവരെ കോവിഡ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 44,19,12,395 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates