ഇന്നലെ 34,457 പേര്‍ക്ക് കോവിഡ് ; 375 മരണം

രാജ്യത്ത് നിലവില്‍ ചികില്‍സയിലുള്ളത്  3,61,340 പേരാണ്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:48 am IST

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നലെ 34,457 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,347 പേര്‍ രോഗമുക്തരായി. 375 പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

രാജ്യത്ത് നിലവില്‍ ചികില്‍സയിലുള്ളത്  3,61,340 പേരാണ്. 151 ദിവസത്തിലെ ഏറ്റവും താഴ്ന്ന കണക്കാണിത്. 97.54 ശതമാനമാണ് രോഗമുക്തി നിരക്ക്. 

കേരളത്തില്‍ 20,224 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 4365 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. 106 പേരാണ് മഹാരാഷ്ട്രയില്‍ ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now