
News Now
സര്ക്കാര് ജീവനക്കാര്ക്കും പെന്ഷന്കാര്ക്കും ആശ്വാസം; ഡിഎ, ഡിആര് രണ്ടു ശതമാനം അനുവദിച്ചു

ചിയ വിത്തുകൾ എങ്ങനെ വീട്ടിൽ വളർത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സാധനങ്ങൾ വാങ്ങുമ്പോൾ പാക്കറ്റിലെ എന്തൊക്കെ വിവരങ്ങൾ ശ്രദ്ധിക്കണം?
ഏകാധിപത്യപരമായ പെരുമാറ്റവും സാമ്പത്തിക ക്രമക്കേടുകളും; തിരുനാവായ മഹാമാഘ മഹോത്സവ നേതൃത്വത്തില് നിന്ന് സ്വാമി ആനന്ദവനത്തെ മാറ്റിയതില് വിശദീകരണം

ന്യൂഡല്ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,480 പേര്ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 41,280 പേര്ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി.
354 പേര് മരിച്ചു. ഇതോടെ ആകെ മരണം 1,62,468 ആയി. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,21,49,335 ആയെന്ന് കേന്ദ്ര സര്ക്കാരിന്റെ കണക്കുകള് വ്യക്തമാക്കുന്നു. 1,14,34,301 പേര്ക്കാണ് ഇതുവരെ രോഗമുക്തി. നിലവില് 5,52,566 പേരാണ് ചികിത്സയിലുള്ളത്.
ഇതുവരെയായി 6,30,54,353 പേരാണ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകള് പുറത്തുവിട്ടത്.
മഹാരാഷ്ട്രയില് ദിവസങ്ങളായി വൈറസ് വ്യാപനം രൂക്ഷമായി തുടരുകയാണ്. സമാനമായി രണ്ടാം തരംഗത്തിന്റെ ആശങ്കയിലാണ് തമിഴ്നാട്, കര്ണാടക അടക്കമുള്ള സംസ്ഥാനങ്ങളും.കഴിഞ്ഞ രണ്ട് ദിവസമായി കര്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരത്തിന് മുകളിലാണ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

