
സേനയുടെ കരുത്ത് വര്‍ധിപ്പിച്ച് ഭൂതല- ആകാശ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു (വീഡിയോ)
ഇസ്രായേലുമായി ചേര്‍ന്നാണ് മിസൈല്‍ വികസിപ്പിച്ചത്
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ പൊതുമേഖ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിച്ച മധ്യദൂര ഭൂതല- ആകാശ മിസൈല്‍ സംവിധാനം വിജയകരമായി പരീക്ഷിച്ചു. ഇസ്രായേലുമായി ചേര്‍ന്നാണ് മിസൈല്‍ വികസിപ്പിച്ചത്.
ഒഡീഷ ബാലാസോറിലെ സംയോജിത പരീക്ഷണ കേന്ദ്രത്തില്‍ നിന്നാണ് മിസൈല്‍ തൊടുത്തത്. കൃത്യതയോടെ ലക്ഷ്യസ്ഥാനത്ത് എത്തിയതായി അധികൃതര്‍ വ്യക്തമാക്കി. ആളില്ലാ വ്യോമ വാഹനമായ ബാന്‍ഷീ ആണ് മിസൈല്‍ സംവിധാനത്തില്‍ നിന്ന് വിക്ഷേപിച്ചത്. കരസേനയ്ക്ക് വേണ്ടിയാണ് ഇത് വികസിപ്പിച്ചത്.
ഇത് കരസേനയുടെ ഭാഗമാകുന്നതോടെ, പ്രതിരോധ സേനയുടെ പോരാട്ടവീര്യം ഒരു പടി കൂടി ഉയരുമെന്ന്് അധികൃതര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മിസൈല്‍ വിക്ഷേപിച്ചത് മുതല്‍ കടലില്‍ പതിച്ചത് വരെയുള്ള വിവിധ ഘട്ടങ്ങള്‍ സസൂക്ഷ്മം വിലയിരുത്താന്‍ റഡാര്‍ സംവിധാനം ഉള്‍പ്പെടെ അത്യാധുനിക സംവിധാനങ്ങളും ഒരുക്കിയിരുന്നു.
#WATCH Defence Research and Development Organisation (DRDO) today carried out the trials of the Medium Range Surface to Air missile systems developed for the Indian Army pic.twitter.com/CC6OLgaeyV
â ANI (@ANI) December 23, 2020
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബിഎംഎസ് പ്രവര്ത്തകന് വിനയൻ വധക്കേസ് : സിപിഎം പ്രവര്ത്തകൻ കുറ്റക്കാരൻ; ശിക്ഷ തിങ്കളാഴ്ച

അടൂർ പ്രകാശിന്റെ വിമർശനം; മൗനം വെടിഞ്ഞ് മുഖ്യമന്ത്രി സതീശൻ: 'ഞാൻ വിമർശനങ്ങൾക്ക് അതീതനല്ല, തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ കേൾക്കും'
'ഞങ്ങൾക്ക് സമയമില്ല തലേ...വേറെ പണിയുണ്ട്, കുടുംബമുണ്ട്'; പിന്തുണ തേടിയെത്തിയ അജിത്തിനെതിരെ ആരാധകർ

Explainer | 'മാസപ്പടി' കേസില്‍ പിണറായി പ്രതിസ്ഥാനത്ത് വരുന്നത് എങ്ങനെ? നാള്‍വഴികളും ഹൈക്കോടതി വിധിയും

Related News

അടൂർ പ്രകാശിന്റെ വിമർശനം; മൗനം വെടിഞ്ഞ് മുഖ്യമന്ത്രി സതീശൻ: 'ഞാൻ വിമർശനങ്ങൾക്ക് അതീതനല്ല, തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ കേൾക്കും'

'ഞങ്ങൾക്ക് സമയമില്ല തലേ...വേറെ പണിയുണ്ട്, കുടുംബമുണ്ട്'; പിന്തുണ തേടിയെത്തിയ അജിത്തിനെതിരെ ആരാധകർ
