
പ്രതിരോധത്തില്‍ കൂടുതല്‍ കരുത്ത്; അഗ്നി പ്രൈം പരീക്ഷണം വിജയം (വിഡിയോ)
പുതുതലമുറ ആണവ മിസൈല്‍ ആയ അഗ്നി പ്രൈം ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ബാലസോര്‍: പുതുതലമുറ ആണവ മിസൈല്‍ ആയ അഗ്നി പ്രൈം ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. രണ്ടായിരം കിലോമീറ്റര്‍ വരെയാണ് മിസൈലിന്റെ പ്രഹര ശേഷി. ഒഡിഷയിലെ ഡോ. എപിജെ അബ്ദുല്‍കലാം ദ്വീപില്‍നിന്നായിരുന്നു പരീക്ഷണം.
അഗ്നി സീരീസിലെ ആറാമത് മിസൈലാണ് അഗ്നി പ്രൈം. ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലാണിത്.
ഉയര്‍ന്ന നിലയിലുള്ള കൃത്യതയോടെയാണ് പരീക്ഷണം പൂര്‍ത്തിയാക്കിയതെന്ന് ഡിആര്‍ഡിഒ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
.@DefenceMinIndia @rajnathsingh @RajnathSingh_in @PIB_India @PIBHindi @IAF_MCC @indiannavy @adgpi @AjaybhattBJP4UK @drajaykumar_ias @DRDO_India @PBNS_India @airnewsalerts pic.twitter.com/5scnySwQrN
â A. Bharat Bhushan Babu (@SpokespersonMoD) December 18, 2021
ഡിസംബര്‍ 7ന് ബ്രഹ്മോസ് മിസൈലിന്റെ സൂപ്പര്‍സോണിക് ക്രൂസ് മിസൈലുകള്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇംഗ്ലീഷ് പേസർ വിരമിച്ചു!

ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത


