വിമാന യാത്രയ്ക്ക് ചെലവേറും; എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി ഇന്‍ഡിഗോയും

മാര്‍ച്ച് 14 അര്‍ധരാത്രി മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും

IndiGo Flights To Get Costlier As It Imposes Fuel Surcharge Amid Iran War
ഇന്‍ഡിഗോ വിമാനംഫയല്‍ ചിത്രം
Edited by :അമല്‍ ജോയ്
Last Updated :13 മാർച്ച് 2026, 9:36 pm IST

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യയ്ക്കു പിന്നാല യാത്രക്കൂലിക്കൊപ്പം ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി ഇന്‍ഡിഗോയും. മാര്‍ച്ച് 14 അര്‍ധരാത്രി മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.

ആഭ്യന്തര, അന്തര്‍ദേശീയ സര്‍വീസുകള്‍ക്ക് ഇനി അധിക തുക നല്‍കേണ്ടി വരും. ആഭ്യന്തര സര്‍വീസുകളുടെ ടിക്കറ്റില്‍ 425 രൂപയാണ് വര്‍ധന. ഏറ്റവും ഉയര്‍ന്ന വര്‍ധന യൂറോപ്പിലേക്കുള്ള ടിക്കറ്റുകള്‍ക്കാണ്, 2,300 രൂപ.

മിഡില്‍ ഈസ്റ്റ് ടിക്കറ്റുകള്‍ക്ക് 900 രൂപയും തെക്കുകിഴക്കന്‍ ഏഷ്യ, ചൈന ടിക്കറ്റുകള്‍ക്ക് 1,800 രൂപയും ഈടാക്കും. ആഫ്രിക്ക, പശ്ചിമേഷ്യ ടിക്കറ്റുകള്‍ക്ക് സമാനമായ രീതിയില്‍ 1,800 രൂപയാണ് ഈടാക്കുക. നേരത്തെ എയര്‍ ഇന്ത്യയും സര്‍ചാര്‍ജ്ജ് ഏര്‍പ്പെടുത്തിയിരുന്നു.

യുദ്ധസാഹചര്യത്തില്‍ ഏവിയേഷന്‍ ഇന്ധനവിലയിലുണ്ടായ വന്‍വര്‍ധനയാണ് തീരുമാനത്തിനു പിന്നില്‍. രാജ്യാന്തര വ്യോമഗതാഗത സംഘടനയുടെ (അയാട്ട) കണക്കുപ്രകാരം ഇന്ത്യയടക്കമുള്ള മേഖലയില്‍ 85 ശതമാനത്തിലേറെ വര്‍ധനവുണ്ടായെന്നാണ് കണക്ക്. എയര്‍ ഇന്ത്യ ആഭ്യന്തര സര്‍വീസുകള്‍ക്ക് 399 രൂപയാണ് സര്‍ചാര്‍ജായി പ്രഖ്യാപിച്ചത്.

News Now

Summary

IndiGo Flights To Get Costlier As It Imposes Fuel Surcharge Amid Iran War

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates