വിമാനയാത്രക്കിടെ എമർജെൻസി വാതിൽ തുറക്കാൻ ശ്രമം, യാത്രക്കാരനെതിരെ കേസെടുത്തു

ജനുവരി 24ന്  നാ​ഗ്‌പൂരിൽ നിന്നും മുംബൈയിലേക്ക് പോയ ഇൻഡി​ഗോ വിമാനയാത്രക്കിടെയാണ്  സംഭവം.

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:16 am IST

ന്യൂഡൽഹി: വിമാനയാത്രക്കിടെ എമർജെൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെതിരെ കേസെടുത്തു. ജനുവരി 24ന്  നാ​ഗ്‌പൂരിൽ നിന്നും മുംബൈയിലേക്ക് പോയ ഇൻഡി​ഗോ വിമാനയാത്രക്കിടെയാണ്  സംഭവം.

എന്നാൽ മറ്റു സുരക്ഷ  പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നതായി ഇൻഡി​ഗോ അറിയിച്ചു. വിമാനം ലാൻഡ് ചെയ്യുന്നതിന് തൊട്ടു മുൻപായിരുന്നു സംഭവം. എമർഡൻസി വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാർക്കിടയിൽ പരിഭ്രാന്തി പരത്തി. 

കഴിഞ്ഞ വർഷം ഡിസംബർ 10ന് ചെന്നൈയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ഇൻഡി​ഗോ വിമാനത്തിലും സമാനമായ രീതിയിൽ പ്രശ്നമുണ്ടായിരുന്നു. പിന്നീട് സുരക്ഷ ക്രമീകരണങ്ങൾ പരിശോധിച്ച ശേഷമാണ് വിമാനം എടുത്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now