കൈവശം സാറ്റലൈറ്റ് ഫോണുകളും ഗ്രനേഡുകളും; കശ്മീരില്‍ 12 ഭീകരര്‍ നുഴഞ്ഞുകയറിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ഇവര്‍ ബന്ദിപ്പോര, സോപോര്‍ മേഖലകളില്‍ ഒളിച്ചിരിക്കുന്നതായാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്.

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:58 am IST

ശ്രീനഗര്‍: കശ്മീരില്‍ 12 ജെയ്‌ഷെ  മുഹമ്മദ് ഭീകരര്‍ നുഴഞ്ഞുകറയിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഫെബ്രുവരി 13-14 തീയതികളിലാണ് കേരന്‍ സെക്ടറിലെ ജുമാഗണ്ടിലെ കാടുകള്‍ വഴി രണ്ട് വ്യത്യസ്ത ബാച്ചുകളിലായി 12 ഭീകരര്‍ നുഴഞ്ഞുകയറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇവര്‍ ബന്ദിപ്പോര, സോപോര്‍ മേഖലകളില്‍ ഒളിച്ചിരിക്കുന്നതായാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്. ഭീകരവാദികളുടെ പക്കല്‍ സാറ്റലൈറ്റ് ഫോണുകളും ഗ്രനേഡുകളുമുണ്ടെന്നും ഇവര്‍ പറയുന്നു.

പുല്‍വാമ സ്വദേശിയായ കൈസര്‍ അഹമ്മദ് ദാറും വിദേശ ഭീകരന്‍ അബുസാദും സോപോര്‍ മേഖലയില്‍ ഫെബ്രുവരി 21ന് എത്തിയതായി ഇന്റലിജന്‍സ് വെളിപ്പെടുത്തിയിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍  എല്ലാവരോടും ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now