
യുദ്ധത്തെക്കുറിച്ച് പരിഭ്രാന്തി പരത്തുന്നു; 4 ആഴ്ച ടെലിവിഷൻ ചാനലുകൾക്ക് റേറ്റിങ് നൽകരുത്; കടുപ്പിച്ച് കേന്ദ്രം
റേറ്റിങ് നൽകുന്ന നടപടികൾ നിർത്തി വയ്ക്കാൻ ബാർക്കിന് നിർദ്ദേശം

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വാർത്താ ചാനലുകൾക്ക് റേറ്റിങ് നൽകുന്ന പ്രവർത്തനങ്ങൾ നാല് ആഴ്ചത്തേക്ക് താത്കാലികമായി നിർത്തിവയ്ക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടു. റേറ്റിങ് നൽകുന്ന സ്ഥാപനമായ ബാർക്കിനാണ് വാർത്താ വിതരണ മന്ത്രാലയം നിർദ്ദേശം നൽകിയത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ടെലിവിഷൻ റിപ്പോർട്ടിങിൽ അമിതമായ നാടകീയത കടന്നു വരുന്നുവെന്നും അനാവശ്യ പൊതുജന ഉത്കണ്ഠയ്ക്ക് ഇത്തരം റിപ്പോർട്ടിങുകൾ കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
രാജ്യത്തെ നിരവധി ചാനലുകൾ കാഴ്ചക്കാർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന തരത്തിലാണ് യുദ്ധത്തിന്റെ വാർത്തകൾ സംപ്രേഷണം ചെയ്യുന്നത്. ഇക്കാര്യങ്ങൾ കേന്ദ്ര നിരീക്ഷിച്ചു വരികയായിരുന്നു. വ്യൂവർഷിപ്പ് ഡാറ്റ പ്രസിദ്ധീകരിക്കുന്നത് താത്കാലികമായി നിർത്തി വയ്ക്കുന്നതിലൂടെ സെൻസേഷണൽ ഉള്ളടക്കം സൃഷ്ടിച്ച് റേറ്റിങ് ഉയർത്താനുള്ള ചാനലുകളുടെ മത്സരം കുറയ്ക്കാൻ സാധിക്കുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.
ഒരു മാസത്തേയ്ക്കാണ് നിലവിൽ നിർത്തി വയ്ക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. ഈ കാലയളവിൽ ചാനലുകൾക്ക് യുദ്ധ വാർത്തകൾ പതിവു പോലെ സംപ്രേഷണം ചെയ്യാം. എന്നാൽ കാഴ്ചക്കാരുടെ എണ്ണം സംബന്ധിച്ച കണക്കുകൾ പുറത്തുവിടാൻ പാടില്ല.
സസ്പെൻഷൻ കാലയളവിലെ വാർത്താ കവറേജുകൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കും. പരിഭ്രാന്തി പരത്തുന്ന തരത്തിലോ പൊതുജനത്തെ ഉത്കണ്ഠപ്പെടുത്തുന്ന തരത്തിലോ വീണ്ടും റിപ്പോർട്ടുകൾ വന്നാൽ റേറ്റിങ് നിരോധനത്തിന്റെ കാലാവധി വീണ്ടും കൂടാനും സാധ്യതയുണ്ടെന്നും സൂചനകളുണ്ട്.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Israel Iran War, TV news ratings: The four-week pause could be extended further if authorities believe the risk of panic-mongering or sensationalism persists
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


‘ഗ്യാസ്’ എന്ന് കരുതി തള്ളരുത്; ഹൃദയാഘാതത്തിന് 30 മിനിറ്റ് മുമ്പ് ശരീരം നൽകുന്ന സൂചനകൾ | World Heart Day

'നിങ്ങളുടെ സമയവും ഈ നാടിന് അർഹതപ്പെട്ടതാണ്; ടെൻഷൻ പിടിച്ച പണിയെങ്കിൽ ഇട്ടേച്ചു പോണം': മന്ത്രിമാരുടെ വിദേശയാത്രകൾക്കെതിരെ ആഞ്ഞടിച്ച് റാഷിദ് സിപി


