ചരിത്രമെഴുതി ഐഎസ്ആര്‍ഒ; 36 ഉപഗ്രഹങ്ങളും ഭ്രമണപഥത്തില്‍
രാജ്യത്തിന്റെ ദീപാവലി ആഘോഷങ്ങൾക്ക് ശ്രീഹരിക്കോട്ടയിൽ തുടക്കം കുറിച്ചെന്നാണ് വിജയത്തെ വിശേഷിപ്പിച്ച് ഇസ്രൊ ചെയർമാൻ പ്രതികരിച്ചത്
ശ്രീഹരിക്കോട്ട: 36 ഉപഗ്രഹങ്ങൾ ഒന്നിച്ച് വിക്ഷേപിച്ച് ചരിത്രമെഴുതി ഐഎസ്ആർഒ. എൽവിഎം ത്രീ ഉപയോഗിച്ചുള്ള ആദ്യ വാണിജ്യ ദൗത്യ വിജയകരമായി പൂർത്തിയാക്കിയാണ് ബഹിരാകാശ വിക്ഷേപണ വിപണിയിൽ ഐഎസ്ആർഒ ചരിത്രമെഴുതിയത്. രാജ്യത്തിന്റെ ദീപാവലി ആഘോഷങ്ങൾക്ക് ശ്രീഹരിക്കോട്ടയിൽ തുടക്കം കുറിച്ചെന്നാണ് വിജയത്തെ വിശേഷിപ്പിച്ച് ഇസ്രൊ ചെയർമാൻ പ്രതികരിച്ചത്.
36 ഉപഗ്രങ്ങളും ഭ്രമണപഥത്തിൽ എത്തിച്ചു. ഞായറാഴ്ച പുലർച്ചെ 12.07ന് എൽവിഎം 3 അഞ്ചാം ദൗത്യത്തിനായി പറന്നുയർന്നു. വിക്ഷേപണം കഴിഞ്ഞ് പത്തൊൻപതര മിനുട്ട് കഴിഞ്ഞപ്പോൾ നാല് ഉപഗ്രഹങ്ങൾ പേടകത്തിൽ നിന്ന് വേർപ്പെട്ടു. സെക്കൻഡുകളുടെ മാത്രം വ്യത്യാസത്തിൽ നാല് ഉപഗ്രങ്ങൾ കൂടി ഭ്രമണപഥത്തിൽ.
A huge thanks to the teams at @ISRO and @NSIL_India for a successful lift off!
â OneWeb (@OneWeb) October 22, 2022
We will continue to provide updates as our 36 satellites begin to separate and start their life in space.#OneWebLaunch14 pic.twitter.com/WQacRB9Al5
വിക്ഷേപണം കഴിഞ്ഞ് മുപ്പത്തിനാലാം മിനുട്ടോടെ അടുത്ത എട്ട് ഉപഗ്രഹങ്ങൾ കൂടി ഭ്രമണപഥത്തിലേക്ക് എത്തി. അടുത്ത 20 ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവരം കിട്ടും മുൻപ് തന്നെ വിജയം പ്രഖ്യാപിച്ച് ഐഎസ്ആർഒ വാർത്താ സമ്മേളനം തുടങ്ങി. വാർത്താ സമ്മേളനം തീരും മുമ്പ് എല്ലാ ഉപഗ്രഹങ്ങളും ഭ്രമണപഥത്തിൽ സ്ഥാപിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
എഫ്ഡി നിക്ഷേപകര്‍ക്ക് കൈ നിറയെ പണം കിട്ടുമോ?; ബാങ്കുകള്‍ നിരക്ക് കൂട്ടുമെന്ന് പ്രതീക്ഷ

പ്രമേഹരോഗികളിൽ കാലിലെ മുറിവുകൾ കൂടുതൽ അപകടകരമാകുന്നത് എന്തുകൊണ്ട്?

സ്പൈസസ് ബോർഡിൽ 21 ട്രെയിനീ ഒഴിവുകൾ; സ്റ്റൈപ്പെൻഡ് 20,000 രൂപ, ഇപ്പോൾ അപേക്ഷിക്കാം!



