
ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സൈനികര്‍ക്ക് 'മുതല്‍ക്കൂട്ട്'; ഐടിബിപിക്ക് കരുത്തുറ്റ 17 'മാലിനോയിസ്' നായ്ക്കുട്ടികള്‍ (വീഡിയോ)
ഐടിബിപിയുടെ ഡോഗ് സ്ക്വാഡിലാണ് 17 നായ്ക്കുട്ടികള്‍ പുതിയ അതിഥികളായി എത്തിയത്
ന്യൂഡല്‍ഹി: അതിര്‍ത്തി രക്ഷാ സേനയായ ഐടിബിപിയില്‍ പുതിയ 'അതിഥികള്‍'. ഐടിബിപിയുടെ ഡോഗ് സ്ക്വാഡിലാണ് 17 നായ്ക്കുട്ടികള്‍ പുതിയ അതിഥികളായി എത്തിയത്. മാലിനോയിസ് ഇനത്തില്‍പ്പെട്ട ഓള്‍ഗയും ഒലേഷ്യയ്ക്കുമാണ് നായ്ക്കുട്ടികള്‍ പിറന്നത്. ഭീകരന് ഉസാമ ബിന്‍ ലാദനെ വധിച്ച അമേരിക്കന്‍ ദൗത്യത്തില്‍ പങ്കാളിയായിരുന്നു ഓള്‍ഗയും ഒലേഷ്യയും.
ഐടിബിപിയുടെ ഹരിയാന പഞ്ചകുളയിലെ പട്ടികളെ പരിശീലിപ്പിക്കുന്ന ദേശീയ പരീശിലന കേന്ദ്രത്തിലാണ് 17 മാലിനോയിസ് ഇനത്തില്‍പ്പെട്ട നായ്ക്കുട്ടികളെ പരിപാലിക്കുന്നത്. ഇവയെ ഭീകര, മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പരിശീലിപ്പിക്കുമെന്ന് ഐടിബിപി അറിയിച്ചു. നായ്ക്കുട്ടികളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഐടിബിപിയുടെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഓള്‍ഗയും ഒലേഷ്യ പങ്കാളികളാണ്. ഐടിബിപി സൈനികര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ മികച്ച സേവനം കാഴ്ചവെച്ചിട്ടുണ്ട്. ഒളിഞ്ഞിരുന്നുള്ള ആക്രമണത്തില്‍ സൈന്യത്തിന് സൂചനകള്‍ നല്കുന്നതില് മികച്ച ട്രാക്ക് റെക്കോര്‍ഡാണ് ഇരു നായ്ക്കള്‍ക്കും ഉള്ളത്. സഹോദരിമാരായ ഓള്‍ഗയ്ക്കും ഒലേഷ്യയ്ക്കും അഞ്ചു വയസാണുള്ളത്.
#WATCH ITBP gets 17 new warriors for its K9 Team as mothers Olga and Oleshya gave birth to 17 Malinois pups at ITBP's elite National Training Centre for Dogs in Panchkula, Haryana.
â ANI (@ANI) November 5, 2020
Malinois breed was used by United States in the operation to eliminate terrorist Osama Bin Laden pic.twitter.com/mV94alXDwN
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



