
സഞ്ചാരികളുടെ മുന്നില്‍ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്കി ആന;ലോകത്തിലെ അത്യൂപൂര്വകാഴ്ച; വീഡിയോ
സഞ്ചാരികളുടെയും വനപാലകരുടെയും മുന്നിലായിരുന്നു കാടുകയറി വന്ന ആനയുടെ പ്രസവം
മൈസുരു: ലോകത്തില്‍ അത്യപൂര്‍വകാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച് ബന്ധിപ്പൂര്‍ കടുവാ സങ്കേതം. ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയിരിക്കുകയാണ് ബന്ധിപ്പൂരിലെ ഒരാന. സഞ്ചാരികളുടെയും വനപാലകരുടെയും മുന്നിലായിരുന്നു കാടുകയറി വന്ന ആനയുടെ പ്രസവം.
തിങ്കളാഴ്ചയായിരുന്നു ബന്ധിപ്പൂര്‍ കടുവാസങ്കേതം ആ അപൂര്‍വസംഭവത്തിന് സാക്ഷിയായത്. ബന്ധിപ്പൂരിലെ പഴയടിക്കറ്റ് കൗണ്ടറിന് സമീത്തുള്ള പഴയ ജലാശയത്തിലായിരുന്നു അപൂര്‍വ പ്രസവം. സഞ്ചാരികളുടെയും വനപാലകരുടെയും മുന്നിലായിരുന്നു ആന ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.
ആളുകള്‍ അലോസരപ്പെടുത്തിയതോടെ ആനയും കുഞ്ഞുങ്ങളും പരിഭ്രാന്തരായി. ഇതോടെ വനപാലകര്‍ സഞ്ചാരികളെ ഒഴിപ്പിച്ചു. ഇതോടെ ആനയും കുഞ്ഞുങ്ങളും കരയിലേക്ക് കയറി വന്നു. വൈകാതെ മൂവരും കാട്ടിലേക്ക് മറിഞ്ഞു.
ലോകത്തില്‍ തന്നെ അപൂര്‍വമാണ് ആനകള്‍ ഇരട്ട പ്രസവിക്കുന്നത്. രാജ്യത്ത് നാലുതവണയാണ് ഇത്തരം പ്രസവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ബന്ധിപ്പൂരില്‍ ഇതിന് മുന്‍പ് 1994 ആന ഇരട്ടപ്രസവിച്ചിരുന്നു.
ಬà²à²¡à³à²ªà³à²° ಹà³à²²à²¿ ಸà²à²°à²à³à²·à²¿à²¤à²¾à²°à²£à³à²¯à²¦à²²à³à²²à²¿ à²à²¨à³à²¯à³à²à²¦à³ à²à²µà²³à²¿ ಮರಿà²à²³à²¿à²à³ à²à²¨à³à²® ನà³à²¡à²¿à²¦à³à²¦à³, ಠà²à²ªà²°à³à²ªà²¦ ದà³à²¶à³à²¯à²à³à²à³ à²à²°à²£à³à²¯ à²à²²à²¾à²à³ ಸಿಬà³à²¬à²à²¦à²¿ ಹಾà²à³ à²à³à²² ಪà³à²°à²µà²¾à²¸à²¿à²à²°à³ ಸಾà²à³à²·à²¿à²¯à²¾à²à²¿à²¦à³à²¦à²¾à²°à³.
â kannadaprabha (@KannadaPrabha) April 20, 2022
Read more: https://t.co/QnPuxTeMyT@aranya_kfd @Amitsen_TNIE @XpressBengaluru @Bandipur_TR @ifs_yedukondalu pic.twitter.com/snjvXe0JLX
ഈ വാര്‍ത്ത വായിക്കാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഫോർ ആയില്ല, പോരാത്തതിന് വിചിത്ര റണ്ണൗട്ടും! തിലക് വർമ 'ബ്ലണ്ടർ' (വിഡിയോ)

ഫോണ്‍ ഹാക്ക് ചെയ്യണ്ട, ഒടിപി വേണ്ട; എന്താണ് 'ജംപ്ഡ് ഡെപോസിറ്റ് തട്ടിപ്പ്, മുന്നറിയിപ്പ്

ഇൻഡിഗോ വിമാനത്തിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം; ഹൈദരാബാദിൽ ഇറക്കി

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാര്‍



