സാങ്കേതിക തകരാർ; ആന്ധ്ര മുഖ്യമന്ത്രി സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി

വൈകീട്ട് അഞ്ച് മണിയോടെ ഡല്‍ഹിയിലേക്കു പോകുന്നതിനായി വിജയവാഡ ഗന്നാവരം വിമാനത്താവളത്തില്‍ നിന്നാണ് വിമാനം പറന്നുയർന്നത്

ഫോട്ടോ: എഎൻഐ
Last Updated :20 January 2024, 9:16 am IST

അമരാവതി: ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജ​ഗൻമോഹൻ റെഡ്ഡി സഞ്ചരിച്ച പ്രത്യേക വിമാനം അടിയന്തരമായി നിലത്തിറക്കി. സാങ്കേതിക തകരാറുകളെ തുടർന്നാണ് വിമാനം പറന്നുയർന്നതിന് പിന്നാലെ തിരിച്ചിറക്കിയത്. 

വൈകീട്ട് അഞ്ച് മണിയോടെ ഡല്‍ഹിയിലേക്കു പോകുന്നതിനായി വിജയവാഡ ഗന്നാവരം വിമാനത്താവളത്തില്‍ നിന്നാണ് വിമാനം പറന്നുയർന്നത്. പിന്നാലെയാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പെട്ടത്. 

തുടര്‍ന്ന് അടിയന്തര ലാന്‍ഡിങിന് പൈലറ്റ് അനുമതി തേടുകയായിരുന്നു. സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി അല്‍പസമയം വിമാനത്താവളത്തില്‍ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതോടെ യാത്ര നാളേക്കു മാറ്റി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now