ഇന്ന് ചേര്‍ന്ന എന്‍ഡിഎ യോഗമാണ് മുഖ്യമന്ത്രിയായ നിതീഷ് കുമാറിനെ തെരഞ്ഞെടുത്തത്

Last Updated :20 January 2024, 8:33 am IST

News Now

പറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാറിനെ തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന എന്‍ഡിഎ യോഗമാണ് നിയമസഭാ കക്ഷി നേതാവായി നിതീഷ് കുമാറിനെ തെരഞ്ഞെടുത്തത്. സത്യപ്രതിജ്ഞ നാളെയുണ്ടാകും. 

സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയാകും. ഇത് നാലാം തവണയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. 

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വിജയിച്ചെങ്കിലും, ജെഡിയു വെറും 43 സീറ്റുകളായി ചുരുങ്ങിയിരുന്നു. 73 സീറ്റ് നേടിയ ബിജെപി മുന്നണിയിലെ വലിയ കക്ഷിയായി മാറുകയും ചെയ്തു. 2005 ന് ശേഷം ജെഡിയുവിന് ലഭിക്കുന്ന മോശം സീറ്റ് നിലയാണിത്. ജെഡിയുവിന് സീറ്റ് കുറഞ്ഞതോടെ ബിഹാര്‍ എന്‍ഡിഎ സഖ്യത്തിലെ മുതിര്‍ന്ന പങ്കാളിയായി ബിജെപി ഇത്തവണ മാറുകയും ചെയ്തു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates