തിരുപ്പതി ക്ഷേത്രത്തില്‍ സ്വര്‍ണവ്യാപാരി മൂന്ന് കോടി രൂപ മൂല്യം വരുന്ന രത്‌നം പതിപ്പിച്ച സ്വര്‍ണ കൈയുറകള്‍ വഴിപാടായി സമ്മാനിച്ചു

തിരുപ്പതി ക്ഷേത്രം, ഫയല്‍ ചിത്രം
Last Updated :20 January 2024, 8:52 am IST

News Now

തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തില്‍ സ്വര്‍ണവ്യാപാരി മൂന്ന് കോടി രൂപ മൂല്യം വരുന്ന രത്‌നം പതിപ്പിച്ച സ്വര്‍ണ കൈയുറകള്‍ വഴിപാടായി സമ്മാനിച്ചു. 5.3 കിലോ തൂക്കം വരുന്ന സ്വര്‍ണ കൈയുറകള്‍ വെങ്കിടേശ്വര വിഗ്രഹത്തില്‍ കൈയില്‍ അണിയാവുന്ന വിധമാണ് കാഴ്ചദ്രവ്യമായി സമര്‍പ്പിച്ചത്.

തിരുപ്പതി സ്വദേശിയായ സ്വര്‍ണവ്യാപാരിയാണ് വെള്ളിയാഴ്ച ക്ഷേത്രത്തില്‍ എത്തി കാഴ്ച സമര്‍പ്പിച്ചത്. കുടുംബവുമായി ഒരുമിച്ച് വന്നാണ് വഴിപാട് നടത്തിയത്. വരാദ ഹസ്തം എന്ന പേരിലുള്ള വഴിപാടാണ് കഴിപ്പിച്ചതെന്ന് ക്ഷേത്രത്തിലെ അഡീഷണല്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. 

5.3 കിലോ തൂക്കം വരുന്ന രത്‌നം പതിപ്പിച്ച സ്വര്‍ണ കൈയുറകള്‍ക്ക് മൂന്ന് കോടി രൂപ മൂല്യം വരും. സ്വര്‍ണ കൈയുറകള്‍ വിഗ്രഹത്തില്‍ ചാര്‍ത്തുമെന്നും അധികൃതര്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates